Thursday, August 28, 2008

ആണവക്കരാര്‍ നടപ്പാക്കുന്നത്‌ തെറ്റ്‌ -എം.പി. പരമേശ്വരന്‍

വടകര: ആണവ റിയാക്ടര്‍ സ്ഥാപിച്ച്‌ വൈദ്യുതി ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നിരിക്കെ ഊര്‍ജക്കമ്മി ഉയര്‍ത്തിക്കാട്ടി ആണവക്കരാറിലേര്‍പ്പെടാനുള്ള അത്യുത്സാഹം ദുരുപദിഷ്ടമാണെന്ന്‌ ആണവ ശാസ്‌ത്രജ്ഞന്‍ ഡോ. എം.പി. പരമേശ്വരന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതുവര്‍ഷം ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ച്‌ ചെയര്‍മാന്‍സ്ഥാനം പോലും ഉപേക്ഷിച്ച്‌ കേരളത്തില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്‌ ആണവോര്‍ജത്തിന്‌ ഇനി ഭാവിയില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍പ്പോലും 30 വര്‍ഷമായി പുതിയ ആണവ റിയാക്ടര്‍ സ്ഥാപിക്കാതിരിക്കുന്നതും അവര്‍ സൂര്യരശ്‌മിയില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുമൊക്കെയാണ്‌ ഇന്ത്യ മാതൃകയാക്കേണ്ടത്‌.

മണലില്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. കൊടക്കാട്‌ ശ്രീധരന്‍ സംസാരിച്ചു. പി. ബാലന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

1 comment:

  1. ഇരുപതുവര്‍ഷം ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിച്ച്‌ ചെയര്‍മാന്‍സ്ഥാനം പോലും ഉപേക്ഷിച്ച്‌ കേരളത്തില്‍ സാധാരണക്കാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്‌ ആണവോര്‍ജത്തിന്‌ ഇനി ഭാവിയില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍പ്പോലും 30 വര്‍ഷമായി പുതിയ ആണവ റിയാക്ടര്‍ സ്ഥാപിക്കാതിരിക്കുന്നതും അവര്‍ സൂര്യരശ്‌മിയില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതുമൊക്കെയാണ്‌ ഇന്ത്യ മാതൃകയാക്കേണ്ടത്‌.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക