കണ്ണൂര്‍: ആണവക്കരാറില്‍ ഇന്ത്യ ഒപ്പിടുന്നതിനെ എതിര്‍ക്കുന്നവര്‍ ചൈനയെ അനുകൂലിക്കുന്നവരാണെന്ന് പറയുന്നത് ശരിയല്ലെന്ന് ഡോ. ആര്‍.വി.ജി.മേനോന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്‌ത്രമാസം ക്ലാസുകള്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കരാറില്‍ ഒപ്പിടുക വഴി ആണവായുധ വികസനത്തെ പരിമിതപ്പെടുത്താം. ചൈനയുടെ താത്‌പര്യം ഇതാണ്. ഇന്ത്യ ചൈനയ്‌ക്ക് ആണവ ബദല്‍ ആവില്ലെന്ന് കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്.
ചൈന ആഗ്രഹിക്കുന്നതും ഇതുതന്നെ. ആണവക്കരാറില്‍ ചൈന ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് നിബന്ധനകളൊന്നുമില്ല. ആത്മാഭിമാനമുള്ള രാജ്യത്തിന് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ് ഇക്കാര്യം. 123 കരാറില്‍ മാത്രമാണ് ഒപ്പിടുന്നതെന്നാണ് നമ്മുടെ ഭരണാധികാരികള്‍ പറയുന്നത്. ഹൈഡ് ആക്ട് ബാധകമല്ലെന്ന് ഇവര്‍ പറയുന്നു. 123 കരാറിന് നിയമസാധുതയുള്ളത് ഹൈഡ് ആക്ട് ഉള്ളതുകൊണ്ട് മാത്രമാണ്-അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.കെ.ദേവരാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍ സ്വാഗതവും എം.പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.
Could you tell me whre i can get the copy of all these agreements ?
ReplyDeleteYour post is being listed by www.keralainside.net.
ReplyDeleteIt is not categorised, please submit your blog post category details to us using GET CATOGERISED option..( When ever you write next blog post please submit your blog post category details to us)
this website is under test run will be fully functional from the 15th of August
Thank You..