Sunday, August 10, 2008
വരുന്നു ഭൗമോത്സവങ്ങള്‍
മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന 'വിജ്ഞാനോത്സവം 2008' ഭൗമോത്സവമായി ആഘോഷിക്കും.
സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആഗസ്‌ത് 24നാണ്. അന്താരാഷ്‌ട്ര പരിസ്ഥിതി സംഘടനയുടെ ആഹ്വാനപ്രകാരം ഈ വര്‍ഷം ഭൗമവര്‍ഷമായി ആചരിക്കുന്നതിനാലാണ് വിജ്ഞാനോത്സവം ഭൗമോത്സവമാക്കിയത്. സ്‌കൂള്‍തലത്തില്‍ മുന്നൊരുക്കം എന്ന നിലയില്‍ മുന്‍കൂട്ടി ചെയ്‌തുവരേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന പോസ്റ്ററുകള്‍ വിദ്യാലയങ്ങളില്‍ എത്തിക്കും. എല്‍.പി.തലത്തില്‍ കാലവര്‍ഷത്തെക്കുറിച്ചും യു.പി, ഹൈസ്‌കൂള്‍തലങ്ങളില്‍ ഭൂമിയുടെ മാതൃകകള്‍ നിര്‍മിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ് മുന്‍കൂട്ടി ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങള്‍ 22ന് ഉപജില്ലാ കേന്ദ്രങ്ങളില്‍ നടക്കും.
സ്‌കൂളിനകത്തും പുറത്തും നടക്കുന്ന ജ്ഞാനനിര്‍മിതികള്‍ ശാസ്‌ത്രീയമാക്കുകയും കുട്ടികള്‍ക്ക് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹായം ലഭ്യമാക്കുകയും ചെയ്യുന്ന മാതൃകയിലാണ് ഭൗമോത്സവം നടത്തുക. പഞ്ചായത്തുതല ഭൗമോത്സവം നവംബര്‍ എട്ട്, ഒമ്പത് തീയതികളിലായിരിക്കും.
ലേബലുകള്‍:
പരിഷത്ത്,
വാര്‍ത്ത,
വിജ്ഞാനോത്സവം 2008
Subscribe to:
Post Comments (Atom)
Your post is being listed by www.keralainside.net. and the post introduction is given as "കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന 'വിജ്ഞാനോത്സവം 2008' ഭൗമോത്സവമായി ആഘോഷിക്കും...
ReplyDelete"
thank you..
നമസ്കാരം ശ്രീ റഫീക്ക് കീഴാറ്റൂര്‍ ,
ReplyDeleteവിഞാനോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ - കുട്ടികള്‍ക്ക് - സഹായകരമായവ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ആശംസകളോടെ
കരിപ്പാറ സുനില്‍
നമസ്കാരം ,
ReplyDeleteപലപ്പോഴും നിര്‍ദ്ദേശങ്ങളും മറ്റും സ്കൂള്‍ തലത്തില്‍ എത്തുമ്പോഴും വൈകാറാണ് പതിവ് .
ഇപ്പോള്‍ തന്നെ നോക്കൂ വെറും അഞ്ചു ദിവസം മുന്‍പ് മാത്രമാണ് പരിശീലനം അദ്ധ്യാപകര്‍ക്കുള്ളത് തുടങ്ങുന്നത് . അതായത് ആഗസ്റ്റ് 22 ന് ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്നു എന്നു പറയുന്നു . അന്ന് വെള്ളിയാഴ്ച യാണ് . മിക്കപ്പോഴും അരനേരത്തെ പരിശീലനമാണ് ഉപജില്ലാ കേന്ദ്രങ്ങളില്‍ ഉണ്ടാവുക. അതായത് 22 ന് വെള്ളിയാഴ്ച ത്തെ പരിശീലനത്തിനുശേഷം പരിശീലനം ലഭിച്ച പ്രസ്തുത അദ്ധ്യാപകന്‍ സ്കൂളില്‍ വരിക 25 തിങ്കളാഴ്ചയാണ് . അന്നേ ദിവസം അസംബ്ലിയില്‍
നിര്‍ദ്ദേശങ്ങള്‍ പറയുകയും ചെയ്യുന്നു.
പിന്നെ മുന്നൊരുക്കത്തിന് ലഭിക്കുക ഒരു ദിവസം മാത്രം .
ഇത്രക്ക് ഒരു ടൈറ്റ് പ്രോഗ്രാം വേണമോ ?
കുട്ടികള്‍ക്ക് കുറച്ചു സമയം കൂടി മുന്നൊരുക്കത്തിന് നല്‍കിക്കൊണ്ടുള്ള പ്രോഗ്രാം ആവിഷ്കരിച്ചു കൂടെ .
ചില വര്‍ഷങ്ങളില്‍ മാത്രം എന്തുകൊണ്ടാണാവോ ഇങ്ങനെ ആവുന്നത് ?
യ്ഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പുതിയ അദ്ധ്യയന രീതിതന്നെ കൊണ്ടുവന്ന് സ്കൂളുകളില്‍ പരിചയപ്പെടൂത്തിയത് പരിഷത്ത് ആണ് .
പഠനം പാല്പായസമെന്ന പേരിലുള്ള അന്നത്തെ പരീക്ഷകള്‍ കുട്ടികള്‍ക്ക് ഏറെ രസകരം തന്നെ യായിരുന്നു.
ഈ വര്‍ഷത്തെ വിജ്ഞാനോത്സവവും അത്തരത്തിലായിരിക്കുമെന്ന് കരുതട്ടെ .
ആശംസകളോടെ
പ്രിയപെട്ട സുനില്‍ജി,
ReplyDeleteതാങ്ങള്‍ സൂചിപ്പിച്ച പ്രശ്നം ബന്ധപെട്ടവരെ അറീക്കാം.
എല്ലാ ജില്ലകളിലും ഈ ദിവസം തന്നെ ആയിരിക്കണമെന്നില്ല പരിശീലനം.
താങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി.