Sunday, August 31, 2008

മനുഷ്യന്റെ ആര്‍ത്തിയേറിയ വികാരം ലോകജനതയെ തകര്‍ക്കും -ഡോ: എം.പി. പരമേശ്വരന്‍

കാലടി: ആര്‍ത്തിയേറിയ മനുഷ്യന്റെ വികാരം, സമീപഭാവിയില്‍ ലോകജനതയെ തകര്‍ക്കാന്‍ കാരണമാകുമെന്ന്‌ ഡോ: എം.പി. പരമേശ്വരന്‍ പറഞ്ഞു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജനകീയ കലാസംഗമ സെമിനാര്‍ നീലീശ്വരം എസ്‌.എന്‍.ഡി.പി. സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ: ജോസ്‌ തെറ്റയില്‍ എം.എല്‍.എ. സംഗമം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കലാജാഥ ചെയര്‍മാന്‍ കാവുമ്പായി ബാലകൃഷ്‌ണന്‍, കവി മുല്ലനേഴി, കൊടക്കാട്‌ ശ്രീധരന്‍, വി.വി. ശ്രീനിവാസന്‍, എം.എം. സജീന്ദ്രന്‍, വി.കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

സംഗമം ഞായറാഴ്‌ച സമാപിക്കും. വൈകീട്ട്‌ 3ന്‌ നടക്കുന്ന സമാപന സമ്മേളനം മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സേവ്യര്‍ വടക്കുഞ്ചേരി ഉദ്‌ഘാടനം ചെയ്യും. 1977 മുതല്‍ 2007 വരെ കലാജാഥകളുടെ അവതരണത്തില്‍ പങ്കാളികളായ കലാകാരന്മാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

1 comment:

  1. ആര്‍ത്തിയേറിയ മനുഷ്യന്റെ വികാരം, സമീപഭാവിയില്‍ ലോകജനതയെ തകര്‍ക്കാന്‍ കാരണമാകുമെന്ന്‌ ഡോ: എം.പി. പരമേശ്വരന്‍ പറഞ്ഞു.

    ഇത്‌ മനസ്സിലാവുന്ന രീതിയില്‍ ഒന്ന്‌ വിശദീകരിക്കാമോ?

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക