Showing posts with label പരിഷത്ത് വാര്‍ത്ത. Show all posts
Showing posts with label പരിഷത്ത് വാര്‍ത്ത. Show all posts
Wednesday, August 13, 2008
ആണവക്കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍
തേഞ്ഞിപ്പലം: കേരള ശാസ്‌ത്രപരിഷത്ത് പെരുവള്ളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ആണവക്കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാക്ലാസ് സംഘടിപ്പിച്ചു. കെ. ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. കെ. ശശികുമാര്‍, സി.സി. നിഷാദ്, കെ. ജോഷി, ടി. കൃഷ്‌ണന്‍, എ.പി. അബ്ദുള്‍സമദ്, ഷൈജു തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, June 16, 2008
പരിസ്ഥിതി ക്വിസ്
പാലക്കാട്-കിഴക്കഞ്ചേരി: നൈനാങ്കാട് തുടര്‍വിദ്യാകേന്ദ്രത്തിന്റെയും ശാസ്‌ത്രസാഹിത്യപരിഷത്ത് കിഴക്കഞ്ചേരി യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തുതല പരിസ്ഥിതിക്വിസ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. കലാധരന്‍ ഉദ്‌ഘാടനം ചെയ്‌തു. വി. വിജയന്‍, ബീന വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കിഴക്കഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഇസ്‌മത്ത് സുല്‍ത്താന, നസീമ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ബേസില്‍ (മൂലങ്കോട് യു.പി. സ്‌കൂള്‍), കീര്‍ത്തന (മമ്പാട് യു.പി. സ്‌കൂള്‍) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി
Sunday, June 15, 2008
അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രഭാഷണം
കൊയ്യം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് പെരുന്തലേരി യൂണിറ്റിന്റെയും പെരുന്തലേരി സി.ആര്‍.സി.യുടെയും നേതൃത്വത്തില്‍ ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.കെ. ദേവരാജനാണ് പ്രഭാഷണം നടത്തിയത്. വി.സി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പി.പ്രഭാകരന്‍ സ്വാഗതവും കെ.പി.മോഹനന്‍ നന്ദിയും പറഞ്ഞു.
Saturday, June 14, 2008
അന്ധവിശ്വാസത്തിനെതിരെ കൂട്ടായ്‌മ
മേപ്പയ്യൂര്‍: കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന യുക്തിരാഹിത്യത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മേലടി മേഖലാ കമ്മിറ്റി മേപ്പയ്യൂരില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. രാജീവ് മേമുണ്ട ദിവ്യാത്ഭുത അനാവരണം നടത്തി. മോഹനന്‍ മണലില്‍ പ്രഭാഷണം നടത്തി. പി.പി.ബാബു സ്വാഗതവും ഇ.എം.രാമദാസന്‍ നന്ദിയും പറഞ്ഞു
Thursday, June 12, 2008
വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ്
ആലപ്പുഴ: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് കാമ്പസ്‌വേദി കോളേജ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി 14 നും 15 നും ക്യാമ്പ്‌നടത്തും. പറവൂര്‍ ജനജാഗ്രതിഭവനില്‍ നടക്കുന്ന ക്യാമ്പില്‍ മാധ്യമങ്ങള്‍, സര്‍ഗാത്മകത, യുവതയുടെ ശക്തി, ശാസ്‌ത്രത്തിന്റെ ചിന്താരീതി, ചലച്ചിത്ര സംവാദം എന്നിവയെക്കുറിച്ച് വിഷയങ്ങള്‍ അവതരിപ്പിക്കും.
ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും ക്യാമ്പില്‍ പങ്കെടുപ്പിക്കാം. ഫോണ്‍: 9446192208.
Wednesday, June 11, 2008
സംവാദ സദസ്സ്
കാലടി: തോട്ടകം നവധാര ലൈബ്രറിയുടെയും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ വികസനവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തില്‍ സംവാദ സദസ്സ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി പൗലോസ് ഉദ്‌ഘാടനം ചെയ്‌തു. എം.ആര്‍. വിദ്യാധരന്‍ അധ്യക്ഷനായി. എം.എസ്. മധു വിഷയാവതരണം നടത്തി.
Tuesday, June 10, 2008
വികസന കാമ്പയിന്‍ തുടങ്ങി
കണ്ണൂര്‍-ശ്രീകണുപുരം: ശാസ്‌ത്ര സാഹിത്യ പരിഷത്ത് ശ്രീകണുപുരം മേഖലയുടെ വികസന കാമ്പയിന്‍ കാവുമ്പായിയില്‍ നടന്നു. കെ.കെ.രവിയുടെ അധ്യക്ഷതയില്‍ ശ്രീകണുപുരം പഞ്ചായത്ത് പ്രസിഡന്റ് എം.സി.ഹരിദാസന്‍ ഉദ്‌ഘാടനംചെയ്‌തു. എം.വിജയകുമാര്‍ പ്രഭാഷണം നടത്തി. പി.വി.ജയന്‍, എസ്.കെ.നാരായണന്‍, കെ.വി.സന്ദീപ് എന്നിവര്‍ സംസാരിച്ചു.
Sunday, June 8, 2008
ജീവിതശൈലി മാറ്റൂ;കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയ്‌ക്കായ്
തേഞ്ഞിപ്പലം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി 'ജീവിതശൈലി മാറ്റൂ; കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയ്‌ക്കായ്' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന സെമിനാര്‍ രജിസ്‌ട്രാര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു.
ചുങ്കത്തറ മാര്‍ത്തോമ്മ കോളേജ് അധ്യാപകന്‍ അലക്‌സ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
സര്‍വ്വകലാശാലാ കെമിസ്‌ട്രി വിഭാഗം ഡോ. മുഹമ്മദ് ഷാഫി, കെ.ജെ. ചെല്ലപ്പന്‍, എ. ശ്രീധരന്‍, കെ.സി. മോഹനന്‍, രമേശ് കുമാര്‍, പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, June 7, 2008
വികസന സംവാദം നടത്തി
കല്‌പറ്റ: ശാസ്‌ത്രസാഹിത്യപരിഷത്ത് മുണ്ടേരി യൂണിറ്റും സൃഷ്ടി ഗ്രന്ഥശാലയും 'കേരളത്തിന്റെ വികസനം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് വി.എന്‍.ഷാജി വിഷയം അവതരിപ്പിച്ചു. പി.പി.ഗോപാലകൃഷ്‌ണന്‍ മോഡറേറ്ററായിരുന്നു. അഡ്വ. എ.പി.മുസ്‌തഫ, കെ.ടി.ശ്രീവത്സന്‍, പി.വിശ്വനാഥന്‍, കമറുദ്ദീന്‍, വിജയാനന്ദന്‍, ടി.പി.ബാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു
Friday, June 6, 2008
ശാസ്‌ത്രകലാസാഹിത്യ ശില്‌പശാല
ചാവക്കാട്: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട് കോളേജ് ഓഫ് കൊമേഴ്‌സില്‍ നടത്തിയ ശാസ്‌ത്രകലാസാഹിത്യ ശില്‌പശാല നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.
മേഖലാ സെക്രട്ടറി സി. ശിവദാസ് അധ്യക്ഷനായി. കവിയരങ്ങില്‍ രാധാകൃഷ്‌ണന്‍ കാക്കശ്ശേരി, ഗുരുവായൂര്‍ കൃഷ്‌ണന്‍കുട്ടി, മണി ചാവക്കാട്, പ്രസാദ് കാക്കശ്ശേരി, പ്രീജ ദേവദാസ്, എന്‍.എ. സ്‌കന്ദകുമാര്‍, കേരാച്ചന്‍ ലക്ഷ്‌മണന്‍, അരവിന്ദന്‍ പണിക്കശ്ശേരി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കലാഭവന്‍ ഷാനവാസ് മിമിക്രി അവതരിപ്പിച്ചു. ചുമര്‍ചിത്രത്തെക്കുറിച്ച് നളിന്‍ ബാബുവും 'സയന്‍സ് അതിമധുരം' എന്ന വിഷയത്തില്‍ ശ്രീജിത്തും ക്ലാസ്സെടുത്തു. ലണ്ടന്‍ ട്രിനിറ്റി സര്‍വ്വകലാശാലയില്‍നിന്നു കീബോര്‍ഡില്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ചാവക്കാട്ടെ അമൃതേശ്വര്‍ നാരായണന്‍, വടക്കേക്കാട്ടെ സിലിബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മലപ്പുറം- താനൂര്‍: പരിസ്ഥിതി ബോധവത്‌കരണത്തിനുവേണ്ടി കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി തയ്യാറാക്കിയ സ്‌കൂള്‍തല പരിസ്ഥിതിദിന മൊഡ്യൂള്‍ താനൂര്‍ സബ്‌ജില്ലയിലെ വിദ്യാലയങ്ങള്‍ക്കായി താനൂര്‍ ബി.ആര്‍.സിയില്‍ ലഭ്യമാണ്.
Thursday, June 5, 2008
പഠനദിവസം നഷ്ടപ്പെടുത്തി സര്‍വെ അരുത്
മാനന്തവാടി: ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതിദിനത്തില്‍ സ്‌കൂള്‍ പഠനദിവസം നഷ്ടപ്പെടുത്തി സര്‍വെ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ശാസ്‌ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസരംഗത്ത് നടത്തുന്ന എല്ലാ ഇടപെടലുകളും സുതാര്യവും ജനകീയവുമാക്കണം. ഇതിനായി വിവിധ ഏജന്‍സികളുടെ ഏകോപനവും ഇതേ ദിശയിലാകണം. വിദ്യാലയങ്ങളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കണം. 'തുടക്കവും തുടര്‍ച്ചയും' പദ്ധതിയുടെ ഭാഗമായുള്ള സര്‍വെ പ്രവര്‍ത്തനം സ്‌കൂളിന്റെ അധ്യയനദിനം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് ജില്ലാ അധികൃതരുടെ അവധി പ്രഖ്യാപനം. പി.വി. സന്തോഷ്, വി.കെ. മനോജ്, വി.പി. ബാലചന്ദ്രന്‍, പി. സുരേഷ്‌ബാബു, കെ.ബി. സിമില്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 4, 2008
ഏകദിന പരിസരക്യാമ്പ് ഏഴിന്
പാലക്കാട്: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റിയും ഐ.ആര്‍.ടി.സി.യും സംയുക്തമായി ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏകദിന പരിസരക്യാമ്പ് നടത്തും. ഏഴിന് രാവിലെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 2832324, 9446726190.
ലേബലുകള്‍:
പരിഷത്ത് വാര്‍ത്ത
ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയണം: പരിഷത്ത്
കല്‌പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണമെന്ന് ശാസ്‌ത്രസാഹിത്യ പരിഷത്ത് കല്‌പറ്റ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പുമാത്രം പോര. ഓരോ സ്‌കൂളിന്റെയും ഏരിയയിലുള്ള ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സൂക്ഷ്‌മമായി പഠിക്കണം. ദാരിദ്ര്യം, സാമൂഹിക പിന്നാക്കാവസ്ഥ, മാതാപിതാക്കളുടെ മദ്യപാനം എന്നിവയാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണം. കുടുംബ സാഹചര്യങ്ങള്‍ മറികടക്കാന്‍ കോളനികള്‍ കേന്ദ്രീകരിച്ച് പഠന വീടുകള്‍ തുടങ്ങണം.
ആത്മാര്‍ഥതയും സേവന സന്നദ്ധതയും സ്വീകാര്യതയും ഉള്ളവരെ പ്രൊമോട്ടര്‍മാരാക്കുക, അടിയ, പണിയസമാജത്തിന്റെ പ്രൊമോട്ടര്‍മാര്‍ കടമ നിര്‍വഹിക്കുന്നില്ലെന്ന ആരോപണം ഗൗരവത്തോടെ കാണുക. വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കാനും രാഷ്ട്രീയ, സാമൂഹ്യ , സാംസ്‌കാരിക പ്രവര്‍ത്തകരെ കണ്ണിചേര്‍ക്കാനും ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പി.സി.ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ശ്രീവത്സന്‍, കെ.അശോക്‌കുമാര്‍, എം.ദേവകുമാര്‍, കെ.സച്ചിദാനന്ദന്‍, കെ.കെ. രാമകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.
Monday, June 2, 2008
പ്രതിരോധവാക്‌സിന്‍ ഫാക്ടറി പൂട്ടരുത്: ഡോ.ബി. ഇക്‌ബാല്‍
കൊടുങ്ങലര്‍- പൊതുമേഖലയിലെ പ്രതിരോധവാക്‌സിന്‍ ഫാക്ടറികള്‍ അടയ്‌ക്കാനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഡോ.ബി. ഇക്‌ബാല്‍ ആവശ്യപ്പെട്ടു.
മരുന്ന് ഫാക്ടറികള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഒപ്പ്‌ശേഖരണപരിപാടിയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവുമ്പായി ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ നമ്പാടന്‍ എം.പി. ഒപ്പുകള്‍ ഏറ്റുവാങ്ങി. എം.എ. മണിയന്‍, സി.എ. നസീര്‍, ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sunday, June 1, 2008
ജനജാഗ്രതായാത്ര സമാപിച്ചു
കണ്ണൂര്‍-കൂത്തുപറമ്പ്: ആള്‍ദൈവങ്ങളുടെ മാഫിയാവത്‌കരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജനജാഗ്രതായാത്ര സമാപിച്ചു. കൂത്തുപറമ്പ് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമാപനയോഗത്തില്‍ ജാഥാലീഡറും പരിഷത്ത് ജില്ലാ പ്രസിഡന്റുമായ ടി.കെ.ദേവരാജന്‍ പ്രഭാഷണം നടത്തി. വി.പദ്‌മനാഭന്‍ അധ്യക്ഷനായി. പ്രഭാകരന്‍ കോവൂര്‍, പി.ശ്രീനിവാസന്‍, ജയപ്രകാശ് പന്തക്ക എന്നിവര്‍ സംസാരിച്ചു.
വാക്‌സിന്‍ കമ്പനികള്‍ പൂട്ടുന്നതിനെതിരെ ഒപ്പുശേഖരണം
ഇരിട്ടി: രാജ്യത്തെ മൂന്ന് പ്രധാന പൊതുമേഖല വാക്‌സിന്‍ കമ്പനികള്‍ പൂട്ടുന്നതിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത് ഇരിട്ടി മേഖലയില്‍ ഒപ്പുശേഖരണം തുടങ്ങി. തില്ലങ്കേരിയില്‍ നടന്ന ചടങ്ങ് ടി.വി.നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.രാജേഷ് കുമാര്‍ സംസാരിച്ചു.

Saturday, May 31, 2008
കേരളം ഭ്രാന്തുല്‌പാദനകേന്ദ്രം -യു.കലാനാഥന്‍
കണ്ണൂര്‍: സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളം ഇന്ന് ഭ്രാന്തലയം മാത്രമല്ല, ഭ്രാന്തുല്‌പാദനകേന്ദ്രംകൂടിയാണെന്ന് യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്‍ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അന്ധവിശ്വാസികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനജാഗ്രതാ യാത്ര സ്റ്റേഡിയം കോര്‍ണറില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്‌ത്രബോധവും യുക്തിചിന്തയും വളര്‍ത്താതെ അന്ധവിശ്വാസികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും എതിരെ പോരാടാനാവില്ല. ആത്മീയശക്തികള്‍, രാഷ്ട്രീയ ശക്തികള്‍, സാമ്പത്തിക മേധാവിത്വം, ഭരണവര്‍ഗം എന്നിവരുടെ സംഘടിത നീക്കമാണ് ആത്മീയ കച്ചവടത്തിന് പിന്നിലുള്ളത്.
മകരജ്യോതിയുമായി ബന്ധപ്പെട്ട സത്യം വെളിവാക്കാന്‍ പലതവണ സര്‍ക്കാരുമായും ദേവസ്വം ബോര്‍ഡ് അധികാരികളുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ മകരജ്യോതി മനുഷ്യന്‍ തെളിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിച്ചിരിക്കുന്നു. ഈ സത്യം ഇത്രയും കാലം ജനങ്ങളില്‍നിന്ന് എന്തിനുവേണ്ടി മറച്ചുവെച്ചുവെന്നും കലാനാഥന്‍ ചോദിച്ചു.
പഠിച്ച ആളുകളുടെ വിവരക്കേടാണ് ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി. ആള്‍ദൈവങ്ങളുടെ വക്താക്കളായി രംഗത്തുവരുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നത് അത്ഭുതകരമാണ്-യു.കലാനാഥന്‍ പറഞ്ഞു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.കെ.ദേവരാജന്‍ അധ്യക്ഷതവഹിച്ചു. കെ.പി.എ.റഹിം, കെ.സി.വര്‍ഗീസ്, ടി.ഗംഗാധരന്‍, ഗംഗന്‍ അഴീക്കോട്, പി.സന്തോഷ്, അഡ്വ. പി.അജയകുമാര്‍, കെ.ലീല, പ്രേമാനന്ദ് ചമ്പാട് എന്നിവര്‍ സംസാരിച്ചു. ടി.വി.നാരായണന്‍ സ്വാഗതം പറഞ്ഞു. ജനജാഗ്രതാ യാത്ര 29, 30 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. വ്യാഴാഴ്‌ച ശ്രീകണുപുരം, തളിപ്പറമ്പ്, പിലാത്തറ, മാതമംഗലം, പയ്യന്നൂര്‍, പഴയങ്ങാടി, പുതിയതെരു എന്നിവിടങ്ങളിലാണ് പര്യടനം.

Friday, May 30, 2008
പരിഷത്ത് സെമിനാര്‍
തിരുവനന്തപുരം-വെഞ്ഞാറമൂട്: കേരളത്തിലെ 'ജന ജീവിതം പ്രശ്‌നങ്ങളും പരിഹാര സമീപനങ്ങളും' എന്ന വിഷയത്തില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ചര്‍ച്ച എം.എസ്. രാജു ഉദ്‌ഘാടനം ചെയ്‌തു. എ.എം.റൈസ് ആമുഖ പ്രസംഗം നടത്തി.
സംസ്ഥാന നിര്‍വാഹക സമിതിയംഗം രാജശേഖരന്‍ വിഷയാവതരണം നടത്തി. വിജയകുമാരന്‍നായര്‍ അധ്യക്ഷനായിരുന്നു.
സി. ശശിധരന്‍, വി.എസ്. വിനോദ്, എം. ബാലകൃഷ്‌ണന്‍നായര്‍, സരസ്വതിയമ്മ, ഇ. ഷംസുദ്ദീന്‍, ആര്‍. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, May 29, 2008
കൈപ്പാട് ബ്രാന്‍ഡ് റൈസ് വിപണിയിലിറക്കാന്‍ പരിഷത്ത്
കണ്ണൂര്‍- പഴയങ്ങാടി: കൈപ്പാട് നിലങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന ജൈവ നെല്ലിന്റെ അരി 'കൈപ്പാട് റൈസ്' എന്ന പേരില്‍ വിപണിയിലിറക്കാന്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത് നടത്തുന്ന കൃഷിരീതി മാതൃകയാവുന്നു.
പരിഷത്തിന്റെ മാടായി മേഖല കമ്മിറ്റി ഏഴോം പഞ്ചായത്തിലെ കൈപ്പാട് കൃഷി എങ്ങനെ പുനര്‍ജീവിപ്പിക്കാം എന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. ഇത് സംസ്ഥാന പഠന ക്യാമ്പില്‍ അവതരിപ്പിച്ച് അംഗീകാരം തേടിയതിന്റെ വെളിച്ചത്തിലാണ് ഒരുകൂട്ടം യുവാക്കള്‍ മുട്ടുകണ്ടി പ്രദേശത്തെ ഒരു ഏക്കര്‍ തരിശുഭൂമിയില്‍ കൈപ്പാട് കൃഷിയിറക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ കൃഷിയില്‍ പരിചയം നേടിയ കര്‍ഷകരുടെ കുറവ് മുഖ്യപ്രശ്‌നമായി നിലനി'ുന്നു. കൈപ്പാട് നിലങ്ങള്‍ വ്യാപകമായി തരിശിടുന്നത് കാടുകള്‍ വളര്‍ന്ന് തൊട്ടടുത്തുള്ള കൃഷിയില്‍ എലികള്‍, പക്ഷികള്‍, കീടങ്ങള്‍ എന്നിവയുടെ ആക്രമണം ഉണ്ടാകുന്നു. ഇതാണ് ശാസ്‌ത്രസാഹിത്യപരിഷത്തിനെ നെല്‍കൃഷിയിലേക്ക് തിരിച്ചുവിടാന്‍ കാരണം. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്തതും വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതും കണ്ടല്‍സസ്യങ്ങളും അനുബന്ധ സസ്യങ്ങളും ദേശാടന പക്ഷികളും ഒത്തുചേര്‍ന്ന ആവാസ വ്യവസ്ഥയുള്ളതും ജലത്തിന്റെ സ്വാഭാവിക ലവണാംശം പ്രതിരോധിക്കാന്‍ ശേഷിയുള്ള നെല്‍വിത്തായ കുതിര് വിത്താണ് ഉപയോഗിക്കുന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ സന്നദ്ധ സേവകരായ ചെറുപ്പക്കാരുടെ സേവനമാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഉദ്‌ഘാടനം ചെയ്‌തത് പ്രമുഖ കൈപ്പാട് കൃഷി കര്‍ഷകനായ ഉണ്ണിപ്രവന്‍ ഗോവിന്ദനാണ്. പി.കെ.വിശ്വനാഥന്‍, പി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി.പി.ബൈജു കണ്‍വീനറും ടി.വി.ജയദേവന്‍ ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. കെ.വി.അനീഷ്, ഗിരീഷ്‌കുമാര്‍, പി.വി.പ്രസാദ്, എം.പ്രകാശന്‍, എം.രഞ്‌ജിത്ത്‌കുമാര്‍, പി.രാജീവന്‍ എന്നിവരാണ് പൊറ്റകൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Wednesday, May 28, 2008
കേരളം സമ്പന്നമാകുമ്പോഴും സര്‍ക്കാര്‍ ദരിദ്രമാവുന്നു-സംവാദം
മലപ്പുറം-എടപ്പാള്‍: കേരളം സമ്പന്നമാകുകയും സര്‍ക്കാര്‍ ദരിദ്രമാകുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് ശാസ്‌ത്രസാഹിത്യ പരിസരത്ത് പൊന്നാനി മേഖല നടത്തിയ 'മാറുന്ന കേരളം ഭാവി കേരളം' എന്ന സംവാദം അഭിപ്രായപ്പെട്ടു.
സമ്പത്തിന്റെ അളവും വികസനത്തിന്റെ തോതും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അത് സാധാരക്കാരന്റെ കൈകളിലെത്തുന്നില്ലെന്ന് വിഷയമവതരിപ്പ ജില്ലാ സെക്രട്ടറി പി.രമേഷ് കുമാര്‍ പറഞ്ഞു. ഉള്ളവന് സമ്പത്ത് കുമിഞ്ഞുകൂടുകയും മറുവശത്ത് ദരിദ്രരുടെ എണ്ണവും ദാരിദ്ര്യവും അനുദിനം വര്‍ദ്ധിക്കുകയുമാണ്. സംവാദം ചൂണ്ടിക്കാട്ടി.
എന്‍.അമല്‍കുമാര്‍ മേഡറേറ്ററായി. ജിജിവര്‍ഗ്ഗീസ്, ജയകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Subscribe to:
Posts (Atom)