കല്‌പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണമെന്ന് ശാസ്‌ത്രസാഹിത്യ പരിഷത്ത് കല്‌പറ്റ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പുമാത്രം പോര. ഓരോ സ്‌കൂളിന്റെയും ഏരിയയിലുള്ള ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സൂക്ഷ്‌മമായി പഠിക്കണം. ദാരിദ്ര്യം, സാമൂഹിക പിന്നാക്കാവസ്ഥ, മാതാപിതാക്കളുടെ മദ്യപാനം എന്നിവയാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണം. കുടുംബ സാഹചര്യങ്ങള്‍ മറികടക്കാന്‍ കോളനികള്‍ കേന്ദ്രീകരിച്ച് പഠന വീടുകള്‍ തുടങ്ങണം.
ആത്മാര്‍ഥതയും സേവന സന്നദ്ധതയും സ്വീകാര്യതയും ഉള്ളവരെ പ്രൊമോട്ടര്‍മാരാക്കുക, അടിയ, പണിയസമാജത്തിന്റെ പ്രൊമോട്ടര്‍മാര്‍ കടമ നിര്‍വഹിക്കുന്നില്ലെന്ന ആരോപണം ഗൗരവത്തോടെ കാണുക. വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കാനും രാഷ്ട്രീയ, സാമൂഹ്യ , സാംസ്‌കാരിക പ്രവര്‍ത്തകരെ കണ്ണിചേര്‍ക്കാനും ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പി.സി.ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ശ്രീവത്സന്‍, കെ.അശോക്‌കുമാര്‍, എം.ദേവകുമാര്‍, കെ.സച്ചിദാനന്ദന്‍, കെ.കെ. രാമകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.
This comment has been removed by a blog administrator.
ReplyDeleteആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ ഒരു പ്രധാന കാരണം സ്കൂളുകളിലെ അധ്യയനഭാഷ(കളില്‍)യില്‍ അവര്‍ക്കുള്ള പ്രാവീണ്യക്കുറവുകൊണ്ടുകൂടെയാണ്. ആദിവാസിക്കുട്ടികള്‍ക്ക് അവരുടെ മാതൄഭാഷയില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും ക്രമേണ അവരെ മുഖ്യധാരയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയുമാണ് വേണ്ടത്. ആന്ധ്രയും ഛത്തീസ്ഗഢും മറ്റുപല സംസ്ഥാനങ്ങളും ഈ രീതി വിജയകരമായി പരീക്ഷിച്ചു വരുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ReplyDelete