Sunday, June 29, 2008

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ.ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

കണ്ണൂര്‍: ജില്ലയില്‍ ചില സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും വ്യാപകമായി എയ്‌ഡഡ്‌ സ്‌കൂളുകള്‍ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ.ഓഫീസ്‌ മാര്‍ച്ച്‌ നടത്തി. കെ.എസ്‌.ടി.എ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. ജില്ലയില്‍ രണ്ട്‌ ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 10 സ്‌കൂളുകളാണ്‌ ഒരു വ്യക്തി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വാങ്ങിയത്‌. കെട്ടിടം പുതുക്കിപ്പണിതും ബസ്‌ ഏര്‍പ്പെടുത്തിയും രക്ഷിതാക്കളെ ആകര്‍ഷിക്കുകയാണ്‌. ഇത്‌ സമീപ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിഷത്ത്‌ ജില്ലാ കമ്മിറ്റി അംഗം സി.പി.ഹരീന്ദ്രന്‍, വി.വി.ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. പി.വി.ദിവാകരന്‍ സ്വാഗതവും പി.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.

1 comment:

  1. "ജില്ലയില്‍ രണ്ട്‌ ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 10 സ്‌കൂളുകളാണ്‌ ഒരു വ്യക്തി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വാങ്ങിയത്‌. കെട്ടിടം പുതുക്കിപ്പണിതും ബസ്‌ ഏര്‍പ്പെടുത്തിയും രക്ഷിതാക്കളെ ആകര്‍ഷിക്കുകയാണ്‌. ഇത്‌ സമീപ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കുമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു." എന്തു നടപടിയാണാവോ സ്വീകരിക്കേണ്ടത്, കെട്ടിടം പുതുക്കിപ്പണിതവനെയും, ബസ് ഏർപ്പെടുത്തിയവനെയും ജനകീയ വിചാരണ ചെയ്യുക. കഷ്ടം...

    സ്വാതി

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക