Wednesday, June 25, 2008

പാഠപുസ്‌തകങ്ങളെക്കുറിച്ച്‌ വേണ്ടത്ര ചര്‍ച്ചനടന്നില്ല -പരിഷത്ത്‌

കണ്ണൂര്‍: പുതിയ പാഠപുസ്‌തകങ്ങളുടെ സവിശേഷതകളെക്കുറിച്ച്‌ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമിടയില്‍ വേണ്ടത്ര ചര്‍ച്ചനടന്നിട്ടില്ലെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാനസമിതിയംഗം കെ.ടി.രാധാകൃഷ്‌ണന്‍ പറഞ്ഞു. പരിഷത്ത്‌ വിദ്യാഭ്യാസശില്‌പശാല പരിഷത്ത്‌ഭവനില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അതിനാലാണ്‌ യാഥാസ്ഥിതികവിഭാഗങ്ങള്‍ അനാവശ്യവും അബദ്ധജഡിലവുമായ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്‌ രക്ഷിതാക്കള്‍ക്കിടയിലും സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു. വിവാദം കുത്തിപ്പൊക്കുന്നതും പാഠപുസ്‌തകങ്ങളെ തെരുവില്‍ കീറി കത്തിക്കുന്നതും പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ്‌ -അദ്ദേഹം പറഞ്ഞു.
പി.നാരായണന്‍കുട്ടി അധ്യക്ഷനായി. പി.വി.പുരുഷോത്തമന്‍, എ.വി.രത്‌നകുമാര്‍, സി.പി.ഹരീന്ദ്രന്‍, രമേശന്‍ കടൂര്‍, കെ.ആര്‍.വിനോദ്‌, കെ.സുരേഷ്‌, കെ.വി.പ്രദീപന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. പി.കെ.സുധാകരന്‍ സ്വാഗതവും കെ.പി.ദിലീപ്‌കുമാര്‍ നന്ദിയും പറഞ്ഞു.

1 comment:

  1. what is yaathaasthikam ?

    what is the definition of yaathasthikan ?

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക