Wednesday, June 4, 2008

ഭൂഗോളം നേരിടുന്ന ഏറ്റവും കൊടിയ ദുരന്തം-2


ഭൂഗോളം നേരിടുന്ന ഏറ്റവും കൊടിയ ദുരന്തം-2 ( ഫോട്ടോപോസ്റ്റ്)  11 to  22
തുടരും

5 comments:

 1. പരിഷത്ത് എന്ന് കണ്ട് പ്രതീക്ഷയോടെ കയറിയതാണ്.. പക്ഷേ ഈ പോസ്റ്റ് കണ്ട് നിരാശ തോന്നി..

  എണ്ണ രാഷ്ട്രങ്ങളെ തറ പറ്റിക്കുവാന്‍ അമേരിക്കയുടെയും സഹയാത്രകരുടെയും തലയില്‍ ഉദിച്ച ഒന്നാണ് ആഗോള താപനം എന്നത് എന്ന് ഇന്ന് എല്ലാവരും ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ ഇവിടെ അതിനെ അ നുകൂലിക്കുന്ന ഒന്ന് ആവശ്യമുണ്ടായിരുന്നോ?

  ഈ ലിങ്കുകള്‍ ഒന്ന് വായിക്കുക..
  http://en.wikipedia.org/wiki/William_M._Gray
  http://www.canadafreepress.com/2007/global-warming020507.htm
  http://www.canadafreepress.com/global-warming.htm

  http://www.prwatch.org/fakenews2/vnr40
  http://www.nature.com/news/2005/050704/full/436007a.html

  ReplyDelete
 2. ജഗദീശ്June 5, 2008 at 11:33 AM

  1980 മുതല്‍ക്ക് ശാസ്ത്രഞന്‍മാര്‍ മുന്നറിപ്പ് നല്‍കിയഒന്നാണ് ഈ ആഗോളതാപനം. 1960ല്‍ ശുക്രന്റെ അന്തരീക്ഷം പഠിച്ച് ശാസ്ത്രജ്ഞര്‍ ആണ് Co2 ഇന്റെ ഈ സ്വഭാവം മനസിലാക്കിയത്. ശുക്രന്‍ ബുധനേക്കാള്‍ സൂര്യനില്‍ നിന്ന് 2 ഇരട്ടി അകലെ ആയിട്ടും ശുക്രനിലേ താപനില ബുധനിലേക്കാള്‍ കൂടുതലാണ്. ബുധന് ലഭിക്കുന്ന സൗരോര്‍ജ്ജത്തിന്റെ 25% മാത്രമാണ് ശുക്രന് ലഭിക്കുന്നത്. CO2 ഇന്റെ അളവ് കൂടിയാല്‍ ഇതെ അവസ്ഥ ഭൂമിയിലും ഉണ്ടാകുമെന്ന് അന്നേ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കിയതാണ്.

  അന്നുമുതല്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനേക്കുറിച്ച് ജനങ്ങളിലും രാഷ്ട്രതന്ത്രജ്ഞരിലും ഇതിന്റെ കുഴപ്പത്തേക്കുറിച്ച് വിശദീകരിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ അന്ന് ഇതാരും ചെവിക്കൊണ്ടില്ല. ഇന്ന് ആ പ്രശ്നം അനുഭവിക്കാന്‍ തുടങ്ങിയപ്പോളാണ് മാധ്യമങ്ങളും ചില അധികാരികളും വ്യക്തികളും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്.

  കൂടാതെ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തില്‍ ഇപ്പോള്‍ കുറവ് വന്നതായും റിപ്പോര്‍ട്ടുണ്ട്.

  ReplyDelete
 3. പ്രതികരിച്ചതില്‍ സന്തോഷം.
  ശ്രീ ജഗദീശ്

  ശ്രീ മനോജ്
  ഫോട്ടോപോസ്റ്റ് മുഴുവനും കാണൂ..(1 മുതല്‍ 100 വരെ)

  അഗോളതാപനം എന്നൊന്നില്ലെന്ന വാദത്തോട് യോജിപ്പില്ല.

  ReplyDelete
 4. ജൈവ ഇന്ധനം എന്ന ആശയം മുന്നോട്ട് വെച്ച് കഴിഞ്ഞ 2-3 കൊല്ലമായി ആഗോള താപന അനുകൂല രാജ്യങ്ങള്‍ മുന്നേറാന്‍ തുടങ്ങിയിട്ട്. അന്നിട്ട് എന്തായി? ഭക്ഷണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന കൃഷിയിടം ഇതിനായി നീക്കി വെച്ചു. ഒടുവില്‍ ഭക്ഷണക്ഷാമം.. ദരിദ്ര രാജ്യങ്ങളാണ് ഈ തോന്ന്യാസത്തില്‍ പങ്കപാട് പെടുന്നത്... പലയിടങ്ങളിലും ലഹളകള്‍ പൊട്ടി പുറപ്പെട്ടു കഴിഞ്ഞു.

  ഇനി താങ്കള്‍ പറയുന്ന ഗ്രഹങ്ങളില്‍ എങ്ങിനെ CO2 വന്നു? മനുഷ്യരല്ലല്ലോ കാരണക്കാര്‍. അത് പോലെ തന്നെ ഇവിടെയും.. മനുഷ്യര്‍ വഴിയുള്ള CO2 കുറവാണ്... നമുക്ക് അഗ്നിപര്‍വ്വതങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയില്ല... അമേരിക്കയിലും മറ്റും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെയും... അവ പുറം തള്ളുന്നത് കൂടി മനുഷ്യരുടെ വകയാണ് എന്ന് പറയരുത്..

  പിന്നെ മറ്റൊരു വാദം അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് അടരുന്നു... ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നതിനാല്‍ ചെറിയ അനക്കം പോലും നമുക്ക് അറിയാന്‍ കഴിയുന്നു... 50ഓ 100ഓ വര്‍ഷം മുന്‍പ് ഈ സംവിധാനമില്ലായിരുന്നു...

  1950-70കളില്‍ ഭൂമിയിലെ താപ നില കുറയുന്നു എന്നായിരുന്നു വാദം.. നാം ഐസ് യുഗത്തിലേയ്ക്ക് പോകുന്നു എന്നായിരുന്നു പേടിപ്പിച്ചിരുന്നത്.. അന്നും കണക്കുകളുമായി അത്തരക്കാര്‍ നിറഞ്ഞ് ആടി.. എന്നിട്ട് എന്തായി... താപ നില കൂടി... ദാ ഇപ്പോള്‍ അവര്‍ പ്ലേറ്റ് മാറ്റി... ഒരു 5-6 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും ഭൂമി തണുക്കുന്നു എന്ന വാദവുമായി ഇവര്‍ രംഗത്ത് വ്രും.. അതു വരെ കാത്തിരിക്കാം..

  സംഗതി ശരിയാണ്... നാം വാഹന ഉപയോഗം കുറയ്ക്കണം.. അത് പുറത്ത് വിടുന്ന വാതകങ്ങളും, പൊടിയും നമ്മുടെ ശ്വാസകോശത്തിനും ആരോഗ്യത്തിനും ഹാനികരമാണ്...

  ReplyDelete
 5. ജഗദീശ്June 7, 2008 at 2:46 PM

  ജൈവ ഇന്ധനം എന്ന ആശയം ആരാണ് മുന്നോട്ട് വെച്ചത്?
  അന്നു തന്നെ അതിനെതിരെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ചാവാന്‍ കിടക്കുന്ന കിളവന്‍ കാസ്ട്രോ വരെ അതിനെ ശക്തമായി എതിര്‍കയും അത് ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്നു പറഞ്ഞിരുന്നു.

  അഗ്നിപര്‍വ്വതം പുതിയൊരു സംഗതിയാണോ? കഴിഞ്ഞ 100 ല്‍ മാത്രം സംഭവിച്ച ഒന്ന്? ഈ കാലയളവില്‍ അന്തരീക്ഷത്തിലെ CO2 എന്തുകൊണ്ട് ക്രമാതീതമായി വര്‍ദ്ധിച്ചു?

  നിറഞ്ഞ് ആടുന്നത് മാധ്യമാകാരാണ്. എപ്പൊഴും എന്തെങ്കിലുമൊരു സെന്‍സേഷണല്‍ വിഷയം എടുത്തിട്ട്. "50ഓ 100ഓ വര്‍ഷം മുന്‍പ് ഈ സംവിധാനമില്ലായിരുന്നു..." എന്ന് താങ്കള്‍ പറയുന്നുണ്ടല്ലോ അതുതന്നെ ആയിരുന്നു 70 കളിലേ അവസ്ഥ. ഇന്നത്തേപ്പോലെയുള്ള സമഗ്രമായ കാലാവസ്ഥാപഠനം അന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുതലായ ഉപകരണങ്ങളും മറ്റുമപയോഗിച്ചുള്ള കാലാവസ്ഥാ പഠനം അന്നുണ്ടായിരുന്നില്ല.

  ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക