മാനന്തവാടി: ഒരു നൂറ്റാണ്ട് മുമ്പ് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയം എന്ന അവസ്ഥയിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകരുതെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിച്ചു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ഈ വിവാദം തകര്‍ക്കും. ജനങ്ങളെ ജാതി-മത അടിസ്ഥാനത്തില്‍ ധ്രുവീകരിക്കാനേ വിവാദം സഹായിക്കൂ. വ്യത്യസ്‌ത സാമൂഹിക വര്‍ഗങ്ങളെയും വിഭാഗങ്ങളെയും ഒന്നാക്കി സമത്വാധിഷുിത സമൂഹം ഉണ്ടാക്കലാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചുമതല. പ്രസ്‌തുത ചുമതല നിര്‍വഹിക്കുകയാണ് വിമര്‍ശനാത്മക ബോധനശാസ്‌ത്രത്തില്‍ തയ്യാറാക്കിയ പാഠപുസ്‌തകങ്ങള്‍ ചെയ്യുന്നത്.
കെ.വി. രാജു അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്‌കുമാര്‍, കെ.ടി. വിനു, പി.വി. സന്തോഷ്, വി.കെ. മനോജ്, എം. ദേവകി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക