വടകര: പാഠപുസ്‌തക വിവാദത്തിന്റെ പേരില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി-യുവജന നേതൃത്വം കൈയേറി ഉപകരണങ്ങള്‍ നശിപ്പിക്കുന്നതും അധ്യാപകരെ കൈയേറ്റം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരാണെന്നും യോഗം വിലയിരുത്തി.
ഏഴാംക്ലാസ്സ് സാമൂഹികപാഠപുസ്‌തകം പരിചയപ്പെടുത്തിക്കൊണ്ട് കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി. ബാലന്‍ അധ്യക്ഷത വഹിച്ചു. വി.ടി. സദാനന്ദന്‍, കെ.വി. വത്സലന്‍, സി.കെ. കൃഷ്‌ണന്‍, എ.പി. ലാലു, കെ. ചന്ദ്രന്‍, കെ.വി. ശശിധരന്‍, എം.കെ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇടതുപക്ഷ സര്‍ക്കാരുകള്‍ വന്നാല്‍ പരിഷത്തിന്‍ പ്രത്യാക ജോലിയൊന്നും ഉണ്ടാകാറില്ല, യു ഡി എഫ് ഭരണമാണെങ്കില്‍ അവര്‍ക്കെതിരേയുള്ള എന്തെങ്കിലും പഠനങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ ഉയര്‍ത്തി മാതൃസംഘടനയോട് കൂര്‍ കാണിക്കാമായിരുന്നു(മാതൃസംഘടന ഇല്ലായിരിക്കും?) ഇപ്പോള്‍ കിട്ടിയിരിക്കുന്ന പണി ഉത്തരവാദിത്തത്തോടെ
ReplyDeleteഏറ്റെടുക്കുക....ആശംസകള്‍
താങ്കള്‍ പറയുന്നത് സത്യമല്ല സുഹൃത്തേ.
ReplyDeleteനയനാര്‍ നയിച്ച് ഇടതു പക്ഷ ഗവര്‍ണ്‍മന്റ് കേരളം ഭരിക്കുന്ന സമയത്താണ് പരിഷത്ത് സൈലന്റ് വാലീ പദ്ധതിക്കെതിരായി സമരം നടത്തിയത്. അന്ന് കേന്ദ്രം ഭരിച്ച ശ്രീമതി ഇന്ദിരാഗാന്ധിക്ക് പരിഷത്തിന്റെ വാദഗതികള്‍ ശരിയാണന്ന് മനസിലാകുകയും പദ്ധതി ഉപേക്ഷിക്കാന്‍ ഗവണ്‍മന്റിനോട് ആവശ്യപ്പെടുകയുമുണ്ടായി. അങ്ങനെ അപൂര്‍വ്വമായ ആ ഉഷ്ണമേഖലാ മഴക്കാട് ഭാവി തലമുറക്ക് വേണ്ടി നാഷണല്‍ പാര്‍ക്കാകുകയും ചെയ്തു.
കണ്ണടച്ച് ഇരുട്ടാക്കരുത്.
എന്തിലും ഏതിലും സങ്കുചിത കക്ഷി രാഷ്‌ട്രീയം കാണുന്നവരൊടെന്തു പറഞ്ഞിട്ടെഞാ കാര്യം.
ReplyDelete