കോട്ടയം: ഇപ്പോള്‍ വിവാദമായിരിക്കുന്ന പാഠപുസ്‌തകം പത്തുവര്‍ഷംമുമ്പേ പഠിപ്പിച്ചുതുടങ്ങിയിരുന്നെങ്കില്‍ ഇന്ന് കപടസ്വാമിമാരും മറ്റും ഉണ്ടാകുമായിരുന്നില്ലെന്ന് കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്‌ബാല്‍ അഭിപ്രായപ്പെട്ടു.
എം.ജി. യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, കാമ്പസ്സില്‍ നടത്തിയ വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
''സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കലുഷിതമായ അന്തരീക്ഷമാണിപ്പോള്‍. ഇപ്പോഴത്തെ പ്രക്ഷോഭത്തിന് '57-ലെ വിമോചനസമരവുമായി സമാനതകളുണ്ട്.57-ല്‍ 9000 സ്‌കൂളുകള്‍ ഉണ്ടായിരുന്നതില്‍ 6500 എണ്ണം സ്വകാര്യ സ്‌കൂളുകളായിരുന്നു. ഇതില്‍ 1250 സ്‌കൂള്‍ നടത്തിപ്പുകാര്‍ മാത്രമാണ് സമരരംഗത്തുണ്ടായിരുന്നത്.
വിശകലന രീതിയിലാണ് ഇപ്പോള്‍ വിവാദമാക്കുന്ന സാമൂഹ്യപാഠപുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്. മൂല്യബോധം വളര്‍ത്താനുതകുന്ന കാര്യങ്ങള്‍ ഇതിലുണ്ട്. കര്‍ഷകരോട് ആദരവ് തോന്നാനും കൃഷിചെയ്യാനുമുള്ള തോന്നലുകള്‍ ഉണ്ടാക്കാനുമുതകുന്ന ചോദ്യങ്ങള്‍ ഇതിലുണ്ട്. എല്ലാ മതങ്ങളും മനുഷ്യനന്മയെ ലക്ഷ്യമാക്കുന്നുവെന്ന് പഠിപ്പിക്കുന്നത് മതത്തിന്റെ ആന്തരിക മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്'' - അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക