വയനാട്- മാനന്തവാടി: കപട സന്യാസിമാരുടെയും സിദ്ധന്മാരുടെയും തട്ടിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ യുക്തിരാഹിത്യത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് ശാസ്‌ത്ര സാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആത്മീയത കച്ചവടച്ചരക്കാക്കുന്ന എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകളും പ്രവര്‍ത്തനങ്ങളും അന്വേഷിക്കണം. സമൂഹത്തില്‍ ശക്തമാകുന്ന മധ്യവര്‍ഗമോഹങ്ങളും ഉപഭോഗമനസ്സുമാണ് ഇത്തരം ശക്തികളുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍. ഊഹക്കച്ചവടത്തിന്റെയും ഉപഭോഗ സംസ്‌കാരത്തിന്റെയും ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥ കമ്പോള ശക്തികളും ആത്മീയ വ്യവസായികളും മുതലെടുക്കുകയാണ്. പുതിയ ആത്മീയ ശക്തികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ പൂര്‍വചരിത്രമോ സാമ്പത്തിക സ്രോതസ്സോ അന്വേഷിക്കാതെ മലയാളികള്‍ കബളിപ്പിക്കപ്പെടുന്നു.
വി.എന്‍. ഷാജി അധ്യക്ഷതവഹിച്ചു. പി.വി. സന്തോഷ്, വി.കെ. മനോജ്, വി.പി. ബാലചന്ദ്രന്‍, ടി.പി. സന്തോഷ്, പി. സുരേഷ്‌ബാബു എന്നിവര്‍ പ്രസംഗിച്ചു.
കപട ആത്മീയതക്കെതിരിലോ അതോ മൊത്തം ആത്മിയതക്കെതിരിലോ പടയൊരുക്കം ?
ReplyDeletewhat is the definition of YUKTHI acoording to parishath ?
ReplyDeleteIve read this topic for some blogs. But I think this is more informative.
ReplyDelete