Monday, June 30, 2008

പാഠപുസ്‌തകം മാറ്റമില്ലാതെ നിലനിര്‍ത്തണം- പരിഷത്ത്‌

കൂത്താട്ടുകുളം: ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകം മാറ്റമില്ലാതെ നിലനിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം ടൗണില്‍ വിവിധ കേന്ദ്രങ്ങളില്‍ തെരുവുവായന സംഘടിപ്പിച്ചു. കെ.കെ. ഭാസ്‌കരന്‍, ഏലിയാസ്‌ മാത്യു, എന്‍.യു. ഉലഹന്നാന്‍, കെ.എസ്‌. സുജാത, ഷാജി ജോണ്‍, വി.എസ്‌. സുരേന്ദ്രന്‍, ടി.എ. രാജേഷ്‌, ടി.എന്‍. മനോജ്‌, എം.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു. പരിഷത്ത്‌ പ്രവര്‍ത്തകര്‍ ടൗണില്‍ കാല്‍നട ജാഥ നടത്തി. ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം.

*വിവാദ സാമൂഹ്യപാഠവുമായി ബദ്ധപെട്ട ഒരു ചര്‍ച്ച ഇവിടെ.

.
.
.
.

4 comments:

  1. നടക്കട്ടെ..
    സ്കൂളില്‍ പഠിപ്പിച്ചാലും വീട്ടില്‍ വെച്ച് തിരുത്തികൊടുക്കാമല്ലോ..
    എല്ലാവിധ ക്രിമിനല്‍ സ്വഭാവങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണ്. അതുകൊണ്ട് പാഠപുസ്തകത്തില്‍
    ശാസ്ത്രത്തോടൊപ്പം സംസ്കാരവും പഠിപ്പിക്കട്ടെ അതില്‍ 'മതമില്ലത്ത ജീവന്‍ ' പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായമാറ്റങള്‍ക്കനുസരിച്ച് എല്ലായിടത്തും സ്വയം മാറ്റം വരും .

    ReplyDelete
  2. പാഠപുസ്തകം എന്ന വിഷയം ഒരു മറയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ‌മേല്‍ തങ്ങള്‍ക്കുള്ള അധികാരം നിലനിര്‍ത്താന്‍ വേണ്ടി സാമുദായികശക്തികള്‍ നടത്തുന്ന ഒരു പൊറാട്ടുനാടകം.

    അതിനെ തകര്‍ക്കണം. ഏതുവിധേനയും.

    മറ്റൊന്ന്, ബൂലോഗത്തിലെ ഒരു മഹാഭൂരിപക്ഷം ഈ വിഷയത്തില്‍ കൈക്കൊള്ളുന്ന ക്രിമിനല്‍ നിശ്ശബ്ദതയാണ്. എങ്കിലും എല്ലാരും നിശ്ശബ്ദരല്ല എന്നതും സന്തോഷമുളവാക്കുന്നു.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  3. ഒരു വശത്ത് ‘ജീവനിലൂടെ’ ജാതിയും മതവും ആവശ്യമില്ലെന്ന് പഠിപ്പിക്കുകയും മറുവശത്ത് ജാതി ചോദിച്ച് ആനുകൂല്യങ്ങളും നല്‍കുമ്പോള്‍, കുട്ടികള്‍ക്ക് ആശയകുഴപ്പം ഉണ്ടാകില്ലേ.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക