Sunday, June 1, 2008

ജനജാഗ്രതായാത്ര സമാപിച്ചു

കണ്ണൂര്‍-കൂത്തുപറമ്പ്‌: ആള്‍ദൈവങ്ങളുടെ മാഫിയാവത്‌കരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജനജാഗ്രതായാത്ര സമാപിച്ചു. കൂത്തുപറമ്പ്‌ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ നടന്ന സമാപനയോഗത്തില്‍ ജാഥാലീഡറും പരിഷത്ത്‌ ജില്ലാ പ്രസിഡന്റുമായ ടി.കെ.ദേവരാജന്‍ പ്രഭാഷണം നടത്തി. വി.പദ്‌മനാഭന്‍ അധ്യക്ഷനായി. പ്രഭാകരന്‍ കോവൂര്‍, പി.ശ്രീനിവാസന്‍, ജയപ്രകാശ്‌ പന്തക്ക എന്നിവര്‍ സംസാരിച്ചു.

വാക്‌സിന്‍ കമ്പനികള്‍ പൂട്ടുന്നതിനെതിരെ ഒപ്പുശേഖരണം
ഇരിട്ടി: രാജ്യത്തെ മൂന്ന്‌ പ്രധാന പൊതുമേഖല വാക്‌സിന്‍ കമ്പനികള്‍ പൂട്ടുന്നതിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഇരിട്ടി മേഖലയില്‍ ഒപ്പുശേഖരണം തുടങ്ങി. തില്ലങ്കേരിയില്‍ നടന്ന ചടങ്ങ്‌ ടി.വി.നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.രാജേഷ്‌ കുമാര്‍ സംസാരിച്ചു.

5 comments:

  1. പ്രിയ സുഹൃത്തേ

    എന്തുകൊണ്‍ടെന്തുകൊണ്‍ടെന്തുകൊണ്‍ട്‌
    മാനത്തുമാരിവില്ലെന്തുകൊണ്‍ട്...

    എന്ന ആ പഴയ പാട്ടിന്‍റ്റെ പൂര്‍ണ്ണരൂപം ഒന്നു സംഘടിപ്പിച്ചു തരാമോ...?

    ഇവിടത്തെ മലയാളികുട്ടികള്‍ക്ക്‌ ചൊല്ലികേള്‍പ്പിക്കുവാനാണ്‌

    mehaboobbuhari@gmail.com

    ReplyDelete
  2. സുഹൃത്തെ,
    ഞാന്‍ ശ്രമിച്ചു നോക്കാം.

    ReplyDelete
  3. I am really concern with your blog because it is boring. Yeah its boring. I think no one comes in your site. Yeah really boring.

    ReplyDelete
  4. റഫീക്ക് ... കൂത്തുപറമ്പ് , ഇരിട്ടി ഭാഗങ്ങളില്‍ പരിഷത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നറിയാന്‍ സന്തോഷമുണ്ട് . അഞ്ചരക്കണ്ടിയില്‍ പരിഷത്ത് യൂനിറ്റ് ആരംഭിച്ച് പ്രവര്‍ത്തനം നടത്താന്‍ ഞാന്‍ ഒരിക്കല്‍ നേതൃത്വം വഹിച്ചിരുന്നു . അന്നൊക്കെ കിട്ടാവുന്ന വേദികളില്‍ ഞാന്‍ പറയാറുണ്ടായിരുന്ന ഒരു കാര്യം പൊതുജനങ്ങളിലേക്ക് ശാസ്ത്രബോധം എത്തിക്കാന്‍ മുതിര്‍ന്നവര്‍ക്ക് സയന്‍സ് നൈറ്റ് ക്ലാസുകള്‍ നടത്തണം എന്നായിരുന്നു . ഇന്നും അതിന് പ്രസക്തിയുണ്ട് എന്ന് മാത്രമല്ല അനിവാര്യം കൂടിയാണ് . ശാസ്ത്രം ഇന്ന് സാധാരക്കാരില്‍ നിന്ന് തീര്‍ത്തും അകന്നു പോവുകയാണ് . ആ വിടവിലാണ് ആത്മീയം , വാസ്തു,ജ്യോതിഷം പോലുള്ള മനോരോഗങ്ങള്‍ പെരുകുന്നത് .

    ReplyDelete
  5. പ്രതികരിച്ചതില്‍ സന്തോഷം മാഷേ..
    സയന്‍സ് ക്ലാസുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക