Thursday, May 29, 2008

കൈപ്പാട്‌ ബ്രാന്‍ഡ്‌ റൈസ്‌ വിപണിയിലിറക്കാന്‍ പരിഷത്ത്‌

കണ്ണൂര്‍- പഴയങ്ങാടി: കൈപ്പാട്‌ നിലങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന ജൈവ നെല്ലിന്റെ അരി 'കൈപ്പാട്‌ റൈസ്‌' എന്ന പേരില്‍ വിപണിയിലിറക്കാന്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തുന്ന കൃഷിരീതി മാതൃകയാവുന്നു.
പരിഷത്തിന്റെ മാടായി മേഖല കമ്മിറ്റി ഏഴോം പഞ്ചായത്തിലെ കൈപ്പാട്‌ കൃഷി എങ്ങനെ പുനര്‍ജീവിപ്പിക്കാം എന്നതിനെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. ഇത്‌ സംസ്ഥാന പഠന ക്യാമ്പില്‍ അവതരിപ്പിച്ച്‌ അംഗീകാരം തേടിയതിന്റെ വെളിച്ചത്തിലാണ്‌ ഒരുകൂട്ടം യുവാക്കള്‍ മുട്ടുകണ്ടി പ്രദേശത്തെ ഒരു ഏക്കര്‍ തരിശുഭൂമിയില്‍ കൈപ്പാട്‌ കൃഷിയിറക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. ഈ കൃഷിയില്‍ പരിചയം നേടിയ കര്‍ഷകരുടെ കുറവ്‌ മുഖ്യപ്രശ്‌നമായി നിലനി'ുന്നു. കൈപ്പാട്‌ നിലങ്ങള്‍ വ്യാപകമായി തരിശിടുന്നത്‌ കാടുകള്‍ വളര്‍ന്ന്‌ തൊട്ടടുത്തുള്ള കൃഷിയില്‍ എലികള്‍, പക്ഷികള്‍, കീടങ്ങള്‍ എന്നിവയുടെ ആക്രമണം ഉണ്ടാകുന്നു. ഇതാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്തിനെ നെല്‍കൃഷിയിലേക്ക്‌ തിരിച്ചുവിടാന്‍ കാരണം. ആവാസ വ്യവസ്ഥക്ക്‌ കോട്ടം തട്ടാത്തതും വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതും കണ്ടല്‍സസ്യങ്ങളും അനുബന്ധ സസ്യങ്ങളും ദേശാടന പക്ഷികളും ഒത്തുചേര്‍ന്ന ആവാസ വ്യവസ്ഥയുള്ളതും ജലത്തിന്റെ സ്വാഭാവിക ലവണാംശം പ്രതിരോധിക്കാന്‍ ശേഷിയുള്ള നെല്‍വിത്തായ കുതിര്‌ വിത്താണ്‌ ഉപയോഗിക്കുന്നത്‌. പുലര്‍ച്ചെ അഞ്ചു മുതല്‍ സന്നദ്ധ സേവകരായ ചെറുപ്പക്കാരുടെ സേവനമാണ്‌ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്‌. ഉദ്‌ഘാടനം ചെയ്‌തത്‌ പ്രമുഖ കൈപ്പാട്‌ കൃഷി കര്‍ഷകനായ ഉണ്ണിപ്രവന്‍ ഗോവിന്ദനാണ്‌. പി.കെ.വിശ്വനാഥന്‍, പി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി.പി.ബൈജു കണ്‍വീനറും ടി.വി.ജയദേവന്‍ ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌. കെ.വി.അനീഷ്‌, ഗിരീഷ്‌കുമാര്‍, പി.വി.പ്രസാദ്‌, എം.പ്രകാശന്‍, എം.രഞ്‌ജിത്ത്‌കുമാര്‍, പി.രാജീവന്‍ എന്നിവരാണ്‌ പൊറ്റകൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

1 comment:

  1. മുണ്ടെടുത്ത ആ കര്‍ഷകര്‍ക്ക് വിജയം നേടാന്‍ കഴിയട്ടെ..അവരുടെ പ്രയത്നങ്ങള്‍ മികച്ച് നേട്ടം കൊയ്യട്ടെ.. ഇത് നാടിന് മാതൃകയായിത്തിരട്ടെ

    ഈ സംരഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പൂച്ചെണ്ടുകള്‍..!

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക