കണ്ണൂര്‍: അക്ഷയ തൃതീയയുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനും കച്ചവടത്തിനുമെതിരെ ശാസ്‌ത്രസാഹിത്യ പരിഷത്ത് തെരുവുനാടകം അവതരിപ്പിച്ചു.
പ്രദീപ് മണ്ടൂര്‍ സംവിധാനംചെയ്‌ത 'എനിക്ക് ജീവിച്ചാല്‍ മതി' എന്ന നാടകമാണ് പ്രസ്‌ക്ലബ്ബ് ജങ്‌ഷനില്‍ അവതരിപ്പിച്ചത്. പി.സി.സുരേഷ്‌ബാബു, അനൂപ്‌ലാല്‍, വി.എ.ശ്രീനിവാസന്‍, എം.സുധീര്‍ബാബു, പ്രകാശന്‍ ചെങ്ങല്‍, പ്രകാശന്‍ മട്ടന്നൂര്‍, ശ്രീലജ് ശ്രീനിവാസന്‍, റിനേഷ് വി.പി., നന്ദകുമാര്‍, നീരജ എന്നിവര്‍ അഭിനയിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് ടി.കെ.ദേവരാജന്‍, പി.വി.ദിവാകരന്‍, ടി.വി.നാരായണന്‍, പ്രഭാകരന്‍ കോവൂര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക