Thursday, May 22, 2008

എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ കൈയടക്കുന്നു -പരിഷത്ത്‌

കണ്ണൂര്‍: വിദ്യാഭ്യാസരംഗത്ത്‌ കുത്തകവത്‌കരണം വന്നിരിക്കുകയാണെന്നും ജില്ലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പത്തിലധികം എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ചിലര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂര്‍ ജില്ലയില്‍ 10 സ്‌കൂളുകള്‍ കുത്തകവത്‌കരണ വിദ്യാഭ്യാസത്തിന്‌ ഇരയായി. കെട്ടിടം പുതുക്കിപ്പണിതും സ്‌കൂള്‍ ബസ്‌ ഏര്‍പ്പെടുത്തിയും കമ്പ്യൂട്ടര്‍ ലാബ്‌ അനുവദിച്ചും രക്ഷിതാക്കളെ ആകര്‍ഷിക്കുമ്പോള്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ അനാദായകരമെന്ന്‌ മുദ്രകുത്തി മരണശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുകയാണ്‌.
അധ്യാപകനിയമനത്തിന്‌ ഏഴുമുതല്‍ 12 ലക്ഷം രൂപവരെയാണ്‌ മാനേജ്‌മെന്റ്‌ കോഴ വാങ്ങുന്നത്‌. ഈ സ്ഥിതി സാധാരണ സ്‌കൂളുകളെ തകര്‍ക്കുകയും ലാഭകേന്ദ്രങ്ങളായ കച്ചവടസ്ഥാപനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുകയുമാണെന്ന്‌ പരിഷത്ത്‌ നേതാക്കള്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍, സെക്രട്ടറി പി.വി.ദിവാകരന്‍, ടി.ഗംഗാധരന്‍, സി.പി.ഹരീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ഒപ്പുശേഖരണം നടത്തി
മലപ്പുറം-പൂക്കോട്ടുംപാടം: പ്രതിരോധ മരുന്നുകള്‍ ഉത്‌പാദിപ്പിക്കുന്ന മൂന്നു പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരായി പൂക്കോട്ടുംപാടം ടൗണില്‍ ഒപ്പുശേഖരണം നടത്തി. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ഒപ്പുശേഖരണം നടത്തിയത്‌. ടി.വി.ബെന്നി, കെ.രാജേന്ദ്രന്‍, ജോസ്‌മാത്യൂസ്‌ എന്നിവര്‍ ഒപ്പുശേഖരണത്തിന്‌ നേതൃത്വം നല്‍കി.

1 comment:

  1. വിദ്യാഭ്യാസരംഗത്ത്‌ കുത്തകവത്‌കരണം വന്നിരിക്കുകയാണെന്നും ജില്ലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പത്തിലധികം എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ചിലര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
    കണ്ണൂര്‍ ജില്ലയില്‍ 10 സ്‌കൂളുകള്‍ കുത്തകവത്‌കരണ വിദ്യാഭ്യാസത്തിന്‌ ഇരയായി. കെട്ടിടം പുതുക്കിപ്പണിതും സ്‌കൂള്‍ ബസ്‌ ഏര്‍പ്പെടുത്തിയും കമ്പ്യൂട്ടര്‍ ലാബ്‌ അനുവദിച്ചും രക്ഷിതാക്കളെ ആകര്‍ഷിക്കുമ്പോള്‍ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ അനാദായകരമെന്ന്‌ മുദ്രകുത്തി മരണശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുകയാണ്‌.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക