Wednesday, May 7, 2008

വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പൂട്ടുന്നതിനെതിരെ പ്രതിഷേധം

വടകര: ഇന്ത്യയിലെ പ്രമുഖ പ്രതിരോധ മരുന്നുത്‌പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ഇന്ത്യന്‍ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറലിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവിനെതിരെ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണവും ലഘുലേഖാ വിതരണവും തുടങ്ങി.
ചെന്നൈ ബി.സി.ജി.വാക്‌സിന്‍ ലാബോറട്ടറി, കുനൂര്‍ പാസ്‌ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, കസോളിയിലെ സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയാണ്‌ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്‌. രോഗപ്രതിരോധരംഗത്ത്‌ ഇത്തരം നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആരോപിച്ചു.
കസോളിയിലെ സ്ഥാപനം 103 വര്‍ഷവും കുനൂരിലേത്‌ 100 വര്‍ഷവും ചെന്നൈയിലേത്‌ 60 വര്‍ഷവും പഴക്കമുള്ളവയാണ്‌. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷുിച്ചിട്ടുണ്ട്‌ ഈ സ്ഥാപനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ആരോഗ്യമന്ത്രിക്ക്‌ നിവേദനം നല്‍കാനാണ്‌ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വടകരയില്‍ നടന്ന പരിപാടി മേഖലാ പ്രസിഡന്റ്‌ പി.ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. വി.ടി. സദാനന്ദന്‍, പി. ലാലു, കെ.കെ. ഉദയന്‍, പി.പി. ശൈലജ, കെ.വി. കൃഷ്‌ണന്‍, എം.കെ. ബാബുരാജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

2 comments:

  1. രോഗപ്രതിരോധരംഗത്ത്‌ ഇത്തരം നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആരോപിച്ചു.
    കസോളിയിലെ സ്ഥാപനം 103 വര്‍ഷവും കുനൂരിലേത്‌ 100 വര്‍ഷവും ചെന്നൈയിലേത്‌ 60 വര്‍ഷവും പഴക്കമുള്ളവയാണ്‌. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷുിച്ചിട്ടുണ്ട്‌ ഈ സ്ഥാപനങ്ങള്‍

    ReplyDelete
  2. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര സര്ക്കാരിനെതിരെ ഒപ്പു ശേഖരണവുമായി ഇറങ്ങുതിനു മുന്പ് ഒരു കാര്യം ചെയ്താല് മതി. തങ്ങളുടെ വലിയ യജമാനനായ സി.പി.എം നോട് ഒരു കാര്യം ആവശ്യപ്പെടുക. മേല്പ്പറഞ്ഞ ഇന്സ്റ്റിസ്റ്റ്യൂട്ടുകളുടെ അംഗീകാരം പുനസ്ഥാപിക്കാന് കേന്ദ്ര സര്ക്കാരിന്റെ മേല് സമ്മര്ദ്ദം ചെലുത്താന് പറയുക. ഇല്ലങ്കെല് ആണവക്കാരാറിന്റെ പ്രശ്നത്തിലെന്ന പോലെ വലിച്ച് താഴത്തിടുമെന്ന് ഭീഷണി മുഴക്കുക. കാരണം സാധാരണക്കാരാന് ആണവക്കരാര് പ്രശ്നത്തില് ഉള്ളതിനേക്കാള് താല്പര്യം സ്വന്തം കുട്ടികള്ക്ക് കൊടുക്കേണ്ട പ്രധിരോധ മരുന്നുകളുടെ കാര്യത്തില് കാണും. പിന്നെ ചൈന പോലെ വലിയൊരു കക്ഷിയല്ല സാധാരണക്കാരനെങ്കില് വിട്ടു കളഞ്ഞേക്കു. പണ്ട് GATT കരാറില് ഒപ്പിടുന്നതിനെതിരെ വാങ്ങിച്ച ഒപ്പൊക്കെ എന്ത് ചെയ്തു എന്നാലോചിച്ചിട്ടുണ്ടോ.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക