Monday, May 5, 2008

മൂന്നാംകടവ്‌ പദ്ധതി: ഒരുപഠനം' പ്രകാശനംചെയ്‌തു

കാഞ്ഞങ്ങാട്‌: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കാസര്‍കോട്‌ ജില്ലാകമ്മിറ്റി മൂന്നാംകടവ്‌ പദ്ധതിയെ കുറിച്ച്‌ നടത്തിയ 'മൂന്നാംകടവ്‌ പദ്ധതി: ഒരുപഠനം' എന്ന ലഘുലേഖ പ്രകാശനംചെയ്‌തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ്‌ പുസ്‌തകം എ.മാധവന്‍ മാസ്റ്റര്‍ക്ക്‌ നല്‌കിയാണ്‌ പ്രകാശനംചെയ്‌തത്‌.
പദ്ധതി വന്നാല്‍ മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍ ജനവാസ മേഖലകള്‍, കാര്‍ഷിക വിളകള്‍, കെട്ടിട സമുച്ചയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ജലസേചന സാധ്യതകള്‍, ലാഭനഷ്ട അുനപാതം തുടങ്ങിയവയെക്കുറിച്ചും വിശദമായവിവരങ്ങള്‍ ലഘുലേഖയിലുണ്ട്‌. പത്ത്‌ രൂപയാണ്‌ വില. പദ്ധതി പ്രദേശങ്ങളില്‍ ഈ ലഘുലേഖ ഉപയോഗിച്ച്‌ മെയ്‌ 10 മുതല്‍ പ്രചാരണം നടത്താനാണ്‌ പരിപാടി.

2 comments:

  1. പദ്ധതി വന്നാല്‍ മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍ ജനവാസ മേഖലകള്‍, കാര്‍ഷിക വിളകള്‍, കെട്ടിട സമുച്ചയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ജലസേചന സാധ്യതകള്‍, ലാഭനഷ്ട അുനപാതം തുടങ്ങിയവയെക്കുറിച്ചും വിശദമായവിവരങ്ങള്‍

    ReplyDelete
  2. ബ്ളോഗ് നന്നാവുന്നു. gramapathram.blogspot.com കൂടി ഒന്നു നോക്കുമല്ലോ...

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക