ആലപ്പാട്: ജില്ല നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം കടല്‍ത്തീരസംരക്ഷണമാണെന്ന് കളക്ടര്‍ എ.ഷാജഹാന്‍ പറഞ്ഞു.
പരിസ്ഥിതിസൗഹൃദ കടല്‍ഭിത്തിനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ആലപ്പാട് റോട്ടറി കമ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
ജില്ലയിലെ പ്രധാന വ്യവസായസ്ഥാപനങ്ങള്‍, ധാതുമണല്‍നിക്ഷേപം, ദേശീയപാത, ജനസാന്ദ്രത കൂടിയ പ്രദേശം ഇവയെല്ലാം കടല്‍ത്തീരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
കടല്‍ഭിത്തി കെട്ടി തീരസംരക്ഷണം തുടങ്ങിയിട്ട് കൊല്ലങ്ങളായെങ്കിലും തീരം കടലെടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ശാസ്‌ത്രീയപഠനവും തീരദേശവാസികളുമായി ചര്‍ച്ചയും നടത്തി ജൈവവസ്‌തുക്കള്‍ ഉപയോഗിച്ച് തീരസംരക്ഷണം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.രാജാദാസ് അധ്യക്ഷത വഹിച്ചു. ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാ പരിസര സബ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.കെ.അപ്പുക്കുട്ടന്‍ മോഡറേറ്ററായി. നിലവിലുള്ള കടല്‍ഭിത്തിയുടെ പരിമിതികളെപ്പറ്റി തുറമുഖ എന്‍ജിനിയറിങ് വകുപ്പ് റിട്ട. സൂപ്രണ്ടിങ് എന്‍ജിനിയര്‍ എന്‍.അപ്പുക്കുട്ടന്‍ പിള്ള വിഷയം അവതരിപ്പിച്ചു.
പരിസ്ഥിതിസൗഹൃദ കടല്‍ഭിത്തിയുടെ സാധ്യതകള്‍ എന്ന വിഷയത്തെപ്പറ്റി തിരുവനന്തപുരം ഭൗമശാസ്‌ത്രപഠനകേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ.വി.തോമസ് സംസാരിച്ചു. പരിഷത്ത് ജില്ലാ പരിസര സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോര്‍ജ് ഡിക്രൂസ്, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു.) ജനറല്‍ സെക്രട്ടറി അഡ്വ. വി.വി.ശശീന്ദ്രന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ശിവകുമാര്‍, ധീവരസഭ താലൂക്ക് പ്രസിഡന്റ് ഡി.ചിദംബരന്‍, ലാല്‍ജി, ആര്‍.എസ്.പി. ആലപ്പാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.രവിരാജ്, തീരദേശസംരക്ഷണസമിതി പ്രസിഡന്റ് കെ.സി.ശ്രീകുമാര്‍
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക