കൊച്ചി: പ്ലസ്‌ടു പ്രവേശനത്തിന് ഏകജാലക സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന നേട്ടങ്ങളെപ്പറ്റി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് ആലക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഉദ്‌ഘാടനം 17ന് 5ന് ആലുവ പമ്പ് കവലയില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. പി.ആര്‍. രാഘവന്‍ നിര്‍വഹിച്ചു.
സംവാദം
അങ്കമാലി: പാറക്കടവ് ഇ.എം.എസ്. സ്‌മാരക ഗ്രന്ഥശാലയും ശാസ്‌ത്രസാഹിത്യ പരിഷത്ത് കുറുമശ്ശേരി യൂണിറ്റും സംയുക്തമായി പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സംവാദം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്‌തു.
പരിഷത്ത് മേഖലാ പ്രസിഡന്റ് കോട്ടൂര്‍ മാധവന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപസമിതി കണ്‍വീനര്‍ മധുസൂദനന്‍ വിഷയം അവതരിപ്പിച്ചു. പി.എന്‍.ആര്‍. പിഷാരടി, എം.കെ. ശിവന്‍, വി.എന്‍. അജയകുമാര്‍, കെ.ജെ. പരമേശ്വരന്‍, പി.ഡി. വിജയകുമാര്‍, എം.ജി. രവീന്ദ്രന്‍, കെ.എ. ജോണി, പി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക