Sunday, May 4, 2008

കളിമണ്‍ ഖനനത്തിനെതിരെ പരിഷത്ത്‌

തൃശ്ശൂര്‍: മങ്ങാട്‌, ചെങ്ങാലൂര്‍, വല്ലച്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന അനിയന്ത്രിത കളിമണ്‍ ഖനനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശികമായി നടക്കുന്ന പ്രതിരോധ സമരങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതായും പ്രസിഡന്റ്‌ വി.വി. സുബ്രഹ്മണ്യന്‍, സെക്രട്ടറി എം.എ. മണി എന്നിവര്‍ അറിയിച്ചു. അശാസ്‌ത്രീയ കളിമണ്‍ ഖനനത്തിനെതിരെ ചെങ്ങലൂരില്‍ നടന്ന പൊതുയോഗം അലങ്കോലപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ പരിഷത്ത്‌ കൊടകര മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

സര്‍ഗോത്സവം ഇന്ന്‌ തുടങ്ങും
മാന്നാര്‍: എണ്ണയ്‌ക്കാട്‌ കൈരളി ഗ്രന്ഥശാല കേരളശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കുടുംബശ്രീ മിഷന്‍, എണ്ണയ്‌ക്കാട്‌ ഗവ.യുപിഎസ്‌.,സംയുക്താഭിമുഖ്യത്തില്‍ കുട്ടികളുടെ അവധിക്കാല കളിക്കൂട്ടമായ സര്‍ഗോത്സവം ഞായറാഴ്‌ച എണ്ണയ്‌ക്കാട്‌ ഗവ. യു.പി.സ്‌കൂളില്‍ നടക്കും. രാവിലെ 8.30 ന്‌ ബുധനൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജമ്മ ബ്രഹ്മദാസ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും.

5 comments:

  1. അനിയന്ത്രിത കളിമണ്‍ ഖനനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശികമായി നടക്കുന്ന പ്രതിരോധ സമരങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ

    ReplyDelete
  2. ഒരിക്കലും നാടിനെ നശിപ്പിക്കാ‍നനുവദിക്കരുത്

    ReplyDelete
  3. പരിഷത്തിന്റെ പഴയ ഇടങ്ങളൊക്കെ മറ്റുള്ളവര്‍ മെല്ലെമെല്ലെ കൈയ്യടക്കിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ, പണ്ടത്തെ രീതിയിലുള്ള ഒരു ആക്റ്റിവിസം ഇന്ന് അതില്‍ കാണുന്നുമില്ല. ഇന്ന് അതേ ഏറെക്കുറെ ഒരു common platform ആയിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, പ്രതിബദ്ധതയുള്ള പ്രവര്‍ത്തകര്‍ ഇപ്പോഴും പരിഷത്തിലുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെ വഴിതെറ്റിപ്പിക്കാനുള്ള, അല്ലെങ്കില്‍ നേര്‍പ്പിക്കാനുള്ള ശ്രമങ്ങളും ഒപ്പം നടക്കുന്നു. എങ്കിലും ഈ കളിമണ്‍ ഖനനത്തിനെതിരെയുള്ള സമരരൂപങ്ങളെ വിജയിപ്പിക്കേണ്ടതുണ്ട്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  4. അനൂപ് ജി,
    രാജീവേട്ടാ..,
    പ്രതികരണങ്ങള്‍ക്ക് നന്ദി.

    ReplyDelete
  5. പ്രക്രതി മാതാവാണ് അവയെ നശിപ്പിക്കാന്‍
    ആരു തുനിഞ്ഞാലും അതിനെ എതിര്‍ത്തെ മതിയാകു

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക