Sunday, May 11, 2008

ഒരേ ഒരു ഭൂമി

ഇത്തിത്താനം: അന്താരാഷ്‌ട്ര ഭൗമഗ്രഹ വര്‍ഷാചരണത്തിന്റെ ഭാഗമായി കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇത്തിത്താനത്ത്‌ കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല വിജ്ഞാനോത്സവത്തിന്‌ വെള്ളിയാഴ്‌ച തുടക്കമായി. ശിബിരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഇത്തിത്താനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത്‌ ഭീമന്‍ ഭൂഗോളമൊരുക്കി, 'ഒരേ ഒരു ഭൂമി' എന്ന ആശയത്തിന്‌ ആവിഷ്‌കാരം നല്‍കി. എട്ടടിയോളം വ്യാസമുള്ള ഭൂഗോളം നിര്‍മ്മിച്ചാണ്‌ ത്രിദിന ക്യാമ്പിന്റെ ഉദ്‌ഘാടനവും നിര്‍വ്വഹിച്ചത്‌. കമ്പിയും ചാക്കും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസും ചേര്‍ത്താണ്‌ ഇതിന്റെ നിര്‍മ്മാണം.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഡി. സുഗതന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഡോ. പി.കെ. പത്മകുമാര്‍, വി.ജി. വിശ്വനാഥന്‍ നായര്‍, ഷൈലജാ സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 500 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ്‌ ഞായറാഴ്‌ച വരെ തുടരും.
ജില്ലാ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. സരളമ്മ, പ്രൊഫ. എസ്‌. ശിവദാസ്‌ എന്നിവര്‍ ശനിയാഴ്‌ച പങ്കെടുക്കും. ഞായറാഴ്‌ച വൈകീട്ട്‌ 3.30ന്‌ ഡോ. ബി. ഇക്‌ബാല്‍ സമാപന സന്ദേശം നല്‍കും.

1 comment:

  1. അന്താരാഷ്‌ട്ര ഭൗമഗ്രഹ വര്‍ഷാചരണത്തിന്റെ ഭാഗമായി കേരളാ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഇത്തിത്താനത്ത്‌ കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല വിജ്ഞാനോത്സവത്തിന്‌ വെള്ളിയാഴ്‌ച തുടക്കമായി

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക