കണ്ണൂര്‍: കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സമ്പന്നര്‍ക്കുവേണ്ടിയുള്ള വികസനമാണെന്നും സമ്പന്നവിഭാഗത്തിന്റെ താല്‌പര്യങ്ങളാണ് വികസനഅജണ്ടകളായി പരിഗണിക്കപ്പെടുന്നതെന്നും ഡോ. ആര്‍.വി.ജി. മേനോന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന കാമ്പയിനില്‍ ജില്ലാതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി 'ഭക്ഷ്യസുരക്ഷയും കേരളവികസനവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 15 ശതമാനം വരുന്ന ജനവിഭാഗം ഇപ്പോഴും പരമദരിദ്രരാണ്. 35 ശതമാനംപേരെ ദരിദ്രര്‍ എന്നുതന്നെ പറയാം. 10 ശതമാനംവരുന്ന സമ്പന്നര്‍ അതിസമ്പന്നന്മാരായി മാറുന്നു.
ഈ വിഭാഗത്തിന്റെ താല്‌പര്യങ്ങള്‍ വികസന അജണ്ടകളായി വരുമ്പോഴാണ് എക്‌സ്‌പ്രസ് ഹൈവേയും മറ്റും ചര്‍ച്ചചെയ്യപ്പെടുന്നത്-അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്‌ണന്‍, എം.പ്രകാശന്‍ എം.എല്‍.എ., സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. മുരളി എന്നിവരും സംസാരിച്ചു. ടി.ഗംഗാധരന്‍ മോഡറേറ്ററായി. പി.വി.ദിവാകരന്‍ സ്വാഗതവും കെ. ബാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു
വിദ്യാഭ്യാസത്തിന്റെലക്ഷ്യം കൈകൊണ്ട് പണിയെടുക്കാതിരിക്കലല്ല -ആര്‍.വി.ജി. മേനോന്‍
കണ്ണൂര്‍:വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈകൊണ്ട് പണിയെടുക്കുന്നതില്‍നിന്ന് രക്ഷപ്പെടുന്നതാണ് എന്നബോധം കുട്ടികളിലുണ്ടാക്കരുതെന്ന് ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
കണ്ണൂര്‍ ഐ.ടി.ഐ. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഐ.ടി.ഐ-പാഠ്യപദ്ധതി സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാംതരം പ്ലംബറേക്കാള്‍ മൂന്നാംതരം സിവില്‍ എന്‍ജിനിയര്‍ക്കാണ് ഇവിടെ അംഗീകാരം. അഗ്രിക്കള്‍ച്ചര്‍ വി.എച്ച്.എസ്.സി. കഴിഞ്ഞയാള്‍ നല്ല കൃഷിക്കാരനാകുന്നതിനെക്കുറിച്ചല്ല; എന്‍ജിനിയറിങ് കോളേജില്‍ ക്വാട്ട കിട്ടുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് -ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
എല്ലാവരും എസ്.എസ്.എല്‍.സി. ജയിച്ചാല്‍ ആരാണ് പാടത്ത് പണിയെടുക്കുക എന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. തോറ്റവരാണോ പാടത്ത് പണിയെടുക്കേണ്ടത്. തോല്‍ക്കുന്നവര്‍ക്കും ഓരോ വിഷയങ്ങളില്‍ വൈദഗ്‌ദ്ധ ്യമുണ്ട് - അദ്ദേഹം പറഞ്ഞു.
ഒന്നാംതരം പ്ലംബറേക്കാള്‍ മൂന്നാംതരം സിവില്‍ എന്‍ജിനിയര്‍ക്കാണ് ഇവിടെ അംഗീകാരം. അഗ്രിക്കള്‍ച്ചര്‍ വി.എച്ച്.എസ്.സി. കഴിഞ്ഞയാള്‍ നല്ല കൃഷിക്കാരനാകുന്നതിനെക്കുറിച്ചല്ല; എന്‍ജിനിയറിങ് കോളേജില്‍ ക്വാട്ട കിട്ടുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് -ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
ReplyDeleteഎല്ലാവരും എസ്.എസ്.എല്‍.സി. ജയിച്ചാല്‍ ആരാണ് പാടത്ത് പണിയെടുക്കുക എന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. തോറ്റവരാണോ പാടത്ത് പണിയെടുക്കേണ്ടത്. തോല്‍ക്കുന്നവര്‍ക്കും ഓരോ വിഷയങ്ങളില്‍ വൈദഗ്‌ദ്ധ ്യമുണ്ട് - അദ്ദേഹം പറഞ്ഞു.
മേനോന്റെ ചിന്തകളോട് യോജിക്കുന്നു.
ReplyDeleteആദ്ദേഹത്തിന്റെ നിലപാടുകളോട് പൂര്‍ണ്ണയോജിപ്പില്ലെങ്കിലും