Sunday, May 25, 2008

തട്ടിപ്പുകള്‍ തുറന്നുകാട്ടി ദിവ്യാദ്‌ഭുത അനാവരണം

കോഴിക്കോട്‌: ആള്‍ദൈവങ്ങളുടെ തട്ടിപ്പുവിദ്യകള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി രാജീവ്‌ മേമുണ്ട ദിവ്യാദ്‌ഭുത അനാവരണ പരിപാടി നടത്തി. 'ആത്മീയ കച്ചവടക്കാരുടെ പൊള്ളത്തരം തിരിച്ചറിയുക' എന്ന സന്ദേശവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മയിലാണ്‌ രാജീവ്‌ ദിവ്യാദ്‌ഭുതങ്ങളുടെ ചുരുളഴിച്ചത്‌.
താന്‍ തൊടുന്നതെന്തും മധുരമുള്ളതാക്കുന്ന മഹാരാഷ്ട്രയിലെ ബിക്കി ബാബയുടെ വിദ്യ അവതരിപ്പിച്ചു. ശൂന്യതയില്‍ നിന്നു വിഭൂതിയും സ്വര്‍ണ മാലയും സൃഷ്ടിക്കുന്ന രീതിയും കവറിനുള്ളില്‍ ഉള്ള കടലാസിലെ പേരു വായിച്ചുള്ള പ്രവചനവും രാമര്‍പെട്രോള്‍ ഉണ്ടാക്കിയ വിദ്യയുമെല്ലാം രാജീവ്‌ അവതരിപ്പിച്ചു. ഇതിനുപിന്നിലെ രഹസ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
കേരളം യുക്തിരാഹിത്യത്തിലേക്കു കൂപ്പുകുത്തുകയാണെന്നു ചടങ്ങില്‍ സംസാരിച്ച ഡോ. എ. അച്യുതന്‍ പറഞ്ഞു. യുക്തി നശിപ്പിച്ചാല്‍ ആഗോളീകരണത്തിനും നിര്‍ബാധം കടന്നുവരാനാകും. മുതലാളിത്തത്തിനു നിലനില്‍ക്കാനുള്ള സാഹചര്യം വേണം. ചെറിയ നാടിന്റെ സ്വാമിമാരെ പിടികൂടുമ്പോഴും വമ്പന്‍ ആള്‍ദൈവങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്നം അദ്ദേഹം പറഞ്ഞു. ഡോ. എന്‍.വി.പി. ഉണിത്തിരി, കേരള യുക്തിവാദിസംഘം പ്രസിഡന്റ്‌ യു. കലാനാഥന്‍ എന്നിവരും സംസാരിച്ചു. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

2 comments:

  1. താന്‍ തൊടുന്നതെന്തും മധുരമുള്ളതാക്കുന്ന മഹാരാഷ്ട്രയിലെ ബിക്കി ബാബയുടെ വിദ്യ അവതരിപ്പിച്ചു. ശൂന്യതയില്‍ നിന്നു വിഭൂതിയും സ്വര്‍ണ മാലയും സൃഷ്ടിക്കുന്ന രീതിയും കവറിനുള്ളില്‍ ഉള്ള കടലാസിലെ പേരു വായിച്ചുള്ള പ്രവചനവും രാമര്‍പെട്രോള്‍ ഉണ്ടാക്കിയ വിദ്യയുമെല്ലാം രാജീവ്‌ അവതരിപ്പിച്ചു. ഇതിനുപിന്നിലെ രഹസ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.

    ReplyDelete
  2. ഇതു കൂടി ഒന്നു നോക്കൂ.....
    http://sreejithsblog.blogspot.com/2008/05/kerala-degeneration-of-progressive.html

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക