Tuesday, May 27, 2008

പരിഷത്ത്‌ ജനജാഗ്രതാ യാത്ര നാളെ

കണ്ണൂര്‍: ആത്മീയ വ്യവസായത്തിന്റെ ഉള്ളറകളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുക, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്‌ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക തുടങ്ങിയ സന്ദേശവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റിയുടെ ജനജാഗ്രതാ യാത്ര 28, 29, 30 തീയതികളില്‍ നടക്കും. 28ന്‌ 5 മണിക്ക്‌ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ യു.കലാനാഥന്‍ ഉദ്‌ഘാടനംചെയ്യും. 29ന്‌ ഒമ്പതുമണിക്ക്‌ ശ്രീകണുപുരത്ത്‌ ആരംഭിക്കുന്ന ജാഥ 30ന്‌ ആറുമണിക്ക്‌ കൂത്തുപറമ്പ്‌ മാറോളിഘട്ടില്‍ സമാപിക്കും. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.കെ.ദേവരാജന്‍ ക്യാപ്‌റ്റനും ജോയിന്റ്‌ സെക്രട്ടറി പ്രഭാകരന്‍ കോവൂര്‍ മാനേജരുമായിരിക്കും.

1 comment:

  1. നല്ല കാര്യം.
    പക്ഷേ എന്തുകൊണ്ട് പരിഷത്ത് ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പിന്നോക്കം പോയി? വ്യക്തതയും സുസ്ഥിരതയോടെയും ശാസ്ത്രബോധം ജനങ്ങളില്‍ വളര്‍ത്തുക എന്നത് പരിഷത്തിന്റെ ലക്ഷ്യമാണ്. എന്നാലിന്നത് ഒരു സന്ന്യാസിയുടെ ബുദ്ധിഹീനത മൂലമാണ് ഒരു ഉണര്‍വ്വുണ്ടാകിയത്. [സന്തോഷ് മാധവന്‍ ബുദ്ധിമാനായിരുന്നെങ്കില്‍ അയാല്‍ സുധാമണി പോലെ ആയിത്തീരേണ്ടവനായിരുന്നു.]
    ഇതു മനസിലാക്കി ദൈനംദിന വിവാദങ്ങള്‍ ശ്രദ്ധിച്ച് അവക്കെതിരെ മാത്രം പ്രവര്‍ത്തിക്കാതെ വ്യക്തതയും സുസ്ഥിരതയോടെയും ലക്ഷ്യബോധത്തോടുകൂടിയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് പുരോഗമന മലയാളികള്‍ പരിഷത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക