ഇരിട്ടി: ശാസ്‌ത്രസാഹിത്യ പരിഷത്ത് ഇരിട്ടി മേഖലാകമ്മിറ്റി വൈതല്‍മലയിലേക്ക് നടത്തിയ പഠനയാത്രയ്‌ക്കൊടുവില്‍ വിരിഞ്ഞത് മലയുടെ മര്‍മരങ്ങള്‍ ആവാഹിച്ചെടുത്ത സാഹിത്യസൃഷ്ടി. യാത്രയില്‍ പങ്കെടുത്തവര്‍ വൈതല്‍മലയുടെ സൗന്ദര്യവും പരിസ്ഥിതി പ്രാധാന്യവും യാത്രാനുഭവങ്ങളുമൊക്കെ ലേഖനങ്ങളായും കവിതകളായും ചിത്രങ്ങളുമായൊക്കെ കുറിച്ചു. ഇതെല്ലാം ഒന്നിച്ചുചേര്‍ത്ത് വൈകിട്ടോടെ പുസ്‌തകരൂപത്തിലാക്കി കുടിയാന്മല ടൗണില്‍ പ്രകാശനം ചെയ്‌തു. യാത്രയും എഴുത്തും പ്രകാശനവുമെല്ലാം ഒരുപകല്‍കൊണ്ടാണ് പരിഷത്ത് പ്രവര്‍ത്തകര്‍ നടത്തിയത്. 'വൈതല്‍മല പറയുന്നത്' എന്നാണ് കൈയെഴുത്ത് പ്രതിയുടെ പേര്.
തൊഴിലാളികള്‍, കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി 22 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രാജേഷ് കുയിലൂരും മികേഷ് വെളിയമ്പ്രയും ചിത്രങ്ങള്‍ വരച്ചു.
പരിഷത്ത് ഇരിട്ടി മേഖലാ പ്രസിഡന്റ് ലക്ഷ്‌മണന്‍ കുയിലൂരിന് കൈയെഴുത്ത് പ്രതി കൈമാറി പഞ്ചായത്തംഗം കെ.എന്‍.ശശി പ്രകാശനകര്‍മം നിര്‍വഹിച്ചു. പി.പി.രാഘവന്‍ അധ്യക്ഷനായി. കെ.ഹരീന്ദ്രന്‍, കെ.ടി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക