മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള പറപ്പൂര്‍ പഞ്ചായത്ത് ശാസ്‌ത്ര സാംസ്‌കാരികോത്സവം കൊടിയേറി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്തുപേര്‍ ചേര്‍ന്നാണ് വര്‍ണക്കൊടിയേറ്റം നടത്തിയത്. വീണാലുക്കല്‍ കാവുംപറമ്പില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ഇരിങ്ങല്ലൂര്‍ ജങ്‌ഷനില്‍ സമാപിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ എ.കെ.കോയാമു അധ്യക്ഷത വഹിച്ചു. പി.കെ.അലവി, എ.കെ.അബ്ദുറഹ്‌മാന്‍ കുഞ്ഞു, കെ.ഗംഗാധരന്‍, പി.രമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്‌ഘാടനച്ചടങ്ങുകള്‍ക്ക് ആയിശുമ്മു, ടി.കെ.വിമല, കെ.അഖില, ബാബു, കുരുണിയന്‍ ചേക്കു എന്നിവര്‍ നേതൃത്വം നല്‌കി.
ടി.വി.ജോയി സ്വാഗതവും പി.കെ.രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. പരിപാടി ഒരു മാസക്കാലം നീണ്ടുനില്‍ക്കും. പരിപാടിയുടെ ആദ്യദിവസം സിനിമാ പ്രദര്‍ശനവും നടന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക