Wednesday, October 8, 2008

ഭൂമിയെ ഊഹക്കച്ചവടക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്കും മറിച്ചുവി'ാനുള്ള നീക്കമാണ്‌ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി-പ്രൊഫ. ടി.പി. കുഞ്ഞി

വടകര: ഭൂമിയെ ഊഹക്കച്ചവടക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്കും മറിച്ചുവി'ാനുള്ള നീക്കമാണ്‌ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‌ കേരള ശാസ്‌ത്ര-സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ചോറോട്‌ പഞ്ചായത്ത്‌ ശാസ്‌ത്ര-സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. പുസ്‌തകപ്രചാരണ ഉദ്‌ഘാടനം ചോറോട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇ. ശ്രീധരന്‍ നിര്‍വഹിച്ചു. സി. വിലാസിനി പുസ്‌തകം ഏറ്റുവാങ്ങി. ടി.കെ. വിജയരാഘവന്‍, ജ്യോതിഷ്‌കുമാര്‍, എം.കെ. രാജീവന്‍ കാങ്ങാട്‌, വി.പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജീവ്‌ മേമുണ്ടയുടെ ദിവ്യാദ്‌ഭുത അനാവരണ പരിപാടിയായ 'മാസ്‌മരസന്ധ്യ'യും അരങ്ങേറി.

നവംബര്‍ 23 വരെ നീളുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സദസ്സുകള്‍, കാര്‍ഷിക കൂട്ടായ്‌മ, രചനോത്സവം തുടങ്ങിയവ ഉണ്ടാകും.

1 comment:

  1. ശാസ്ത്രസാഹിത്യപരിഷത്തിന് എന്തുകൊണ്ടാണ് ഒരു ടെലിവിഷന്‍ പരിപാടിയില്ലാ‍ത്തത്? ഏതെങ്കിലും ചാനലില്‍ ആഴ്ചയിലൊരു ദിവസം ഒരു അരമണിക്കൂര്‍ ശാസ്ത്രസംബന്ധിയായൊരു പ്രോഗ്രാം ചെയ്തുകൂടേ?

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക