ചൊക്ലി: ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തിന് തലശ്ശേരിമേഖലയില്‍ തുടക്കമായി. ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി നടന്ന ജന സംവാദത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
നിടുമ്പ്രം അങ്കണവാടിയില്‍ 'അടുക്കളത്തോട്ടം നിര്‍മാണം, പരിചരണം' എന്ന വിഷയം എ.ഗോവിന്ദനും കാരാറത്ത് യു.പി.സ്‌കൂളില്‍ 'നമ്മുടെ വിദ്യാഭ്യാസം-രക്ഷാകര്‍ത്താക്കള്‍ അറിയേണ്ടത്' എന്ന വിഷയം എ.വി.സുരേന്ദ്രനും പെരിയാണ്ടി എല്‍.പി.സ്‌കൂളില്‍ 'വനിതകളും സാമൂഹിക നേതൃത്വവും' എന്ന വിഷയം എം.ജി.മല്ലികയും അവതരിപ്പിച്ചു.
വിശ്വനാഥന്‍ സ്‌മാരക വായനശാലയില്‍ കെ.സുധീറും മേക്കുന്ന് വനിതാ റിക്രിയേഷന്‍ സെന്ററില്‍ പി.കെ.ദയാനന്ദനും മേനപ്രം ശ്രീനാരായണമഠം ഹാളില്‍ വിജയന്‍ കൈനാടത്ത്, ഇ.ആര്‍.രഞ്‌ജിത്ത് എന്നിവരും മുണ്ട്യോട്ട് കാവ് അങ്കണവാടിയില്‍ കെ.കുഞ്ഞിക്കണ്ണനും ഒളവിലം പൊതുജന വായനശാലയില്‍ സജീവന്‍ കാവുങ്കര, പി.എം.സുരേഷ്‌ബാബു എന്നിവരും ക്ലാസെടുത്തു.
ഒളവിലം രാമകൃഷ്‌ണ ഹൈസ്‌കൂളില്‍ പി.കെ.മോഹനനും ഒളവിലം യു.പി.സ്‌കൂളില്‍ കെ.കെ.സുരേഷ്‌ബാബുവും കവിയൂര്‍ രാജന്‍ സ്‌മാരക വായനശാലയില്‍ പ്രഭാകരന്‍ കോവൂര്‍, സിദ്ദിഖ് എന്നിവരും ക്ലാസെടുത്തു.
കല്ലുങ്കല്‍ എല്‍.പി.സ്‌കൂളില്‍ കെ.പി.സജീന്ദ്രനും നിടുമ്പ്രം ശ്രീനാരായണമഠം ഹാളില്‍ സി.പി.ഹരീന്ദ്രനും സംവാദത്തിന് നേതൃത്വംനല്‌കി.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക