എറണാകുളം-കരുമാല്ലൂര്‍: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കാരണവര്‍കൂട്ടം കോട്ടപ്പുറം കെഇഎം ഹൈസ്‌കൂളില്‍ നടന്നു. പ്രദേശത്തുള്ള പ്രായമായവരുടെ ഒത്തുചേരലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.
പണ്ടത്തെ കൃഷി, വിസ്‌തൃതിയാര്‍ന്ന നെല്‍പ്പാടങ്ങള്‍, പേരുകേട്ട ആലങ്ങാടന്‍ ശര്‍ക്കര, അപ്രത്യക്ഷമായ കരിമ്പുകൃഷി, കൈത്തൊഴിലുകള്‍, സ്‌കൂള്‍പഠനം, ആദ്യം സിനിമ കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതം, ഉത്സവങ്ങള്‍, ഓണനാളുകള്‍, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, കാരണവന്മാരുടെ ഒറ്റപ്പെടലുകള്‍, ഇന്നത്തെ സമൂഹം ഏറ്റെടുക്കേണ്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. യോഗം കെഇഎം ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജി. ശശിധരന്‍പിള്ള ഉദ്‌ഘാടനംചെയ്‌തു. വാര്‍ഡ് മെംബര്‍ എം.കെ. ബാബു അധ്യക്ഷനായി. ടി.എ. കുമാരപിള്ള, കൂടല്‍ ശോഭന്‍, പി.ആര്‍. രഘു, സുമ വിജയന്‍, ട്രീസ പൈലി, പി.എസ്. ജഗദീശന്‍, എസ്. വിജയന്‍, കെ.കെ. ചാത്തുമാഷ്, നൂറുദീന്‍, എം.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിഷത് പ്രവര്‍ത്തകര്‍ ആരെങ്കിലും എന്നെ ഒന്ന് മെയ്‌ലില്‍ contact ചെയ്യാമോ? ഒരിത്തിരി അത്യാവശ്യമാണേ...
ReplyDeleteroyal.mexian അറ്റ് gmail.com