എറണാകുളം-കൂത്താട്ടുകുളം: പഞ്ചായത്ത്‌തല ശാസ്‌ത്ര സാംസ്‌കാരികോത്സവം കൂത്താട്ടുകുളത്ത് നടന്നു. കഥകളി സംഗീതജ്ഞന്‍ കോട്ടയ്‌ക്കല്‍ പരമേശ്വരന്‍നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു. മുന്‍കാല സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.എം. പൗലോസ്, മുത്തലപുരം കവല, ടി.പി. ഭാസി, കുട്ടപ്പനാശാന്‍, മാത്യു പള്ളിപ്പറമ്പന്‍, വി.ഡി. മേരി എന്നിവരെ ആദരിച്ചു.
സി.ജെ. സ്‌മാരക മന്ദിരത്തില്‍ചേര്‍ന്ന ചടങ്ങില്‍ കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. വസുമതിഅമ്മ അധ്യക്ഷയായി. എ.എസ്. രാജന്‍, അനില്‍ കരുണാകരന്‍, അംബികാ രാജേന്ദ്രന്‍, ജോസ് കരിമ്പന, എന്‍.യു. ഉലഹന്നന്‍, ഡി. പ്രേംനാഥ്, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍- കല്ലിക്കണ്ടി:ശാസ്‌ത്രസാഹിത്യ പരിഷത്ത് ശാസ്‌ത്ര സാഹിത്യോത്സവം കെ.പി.മോഹനന്‍ എം.എല്‍.എ. ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാമോട്ടി അധ്യക്ഷനായി. ഡോ. പുത്തൂര്‍ മുസ്‌തഫ പ്രഭാഷണം നടത്തി. വി.വി.ശ്രീനിവാസന്‍, പി.ബാബുരാജ്, വി.കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഗാനമാലിക, ശാസ്‌ത്രകൗതുകം, ഗണിതോത്സവം, ദൃശ്യോത്സവം, ശാസ്‌ത്ര ക്ലാസുകള്‍, ഊര്‍ജരംഗത്തെ പ്രവര്‍ത്തനങ്ങള്‍, സോപ്പ് നിര്‍മാണം, പുസ്‌തക പ്രചാരണം, പുരാവസ്‌തു പ്രദര്‍ശനം, ഈസി ഇംഗ്ലീഷ്, യുവജനസംഗമം, ശാസ്‌ത്രജാഥ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക