Friday, October 10, 2008

ഇടയ്‌ക്ക ലേലം; പിതാവിനെ ലേലം ചെയ്യുന്നതിന്‌ തുല്യം- അഴീക്കോട്‌

എടപ്പാള്‍: സ്വന്തം പിതാവ്‌ ജീവിതകാലം മുഴുവന്‍ ജീവിതോപാധിയായി കൊണ്ടുനടന്ന ഇടയ്‌ക്ക ലേലംചെയ്യാനുള്ള ഹരിഗോവിന്ദന്റെ തീരുമാനം സ്വന്തം പിതാവിനെ ലേലംചെയ്യുന്നതിന്‌ തുല്യമാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.

എടപ്പാളില്‍ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യവെയാണ്‌ അദ്ദേഹം ഹരിഗോവിന്ദന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചത്‌.

അച്ഛന്റെ കലതന്നെ ഉപാസിക്കുന്ന ആളാണ്‌ ഹരിഗോവിന്ദന്‍. പക്ഷേ, അദ്ദേഹം ഇത്രയേറെ പിതൃവിരോധിയാണെന്ന്‌ കരുതിയില്ല. എന്തിന്റെ പേരിലായാലും ഈ തീരുമാനം പിതൃനിന്ദതന്നെയാണ്‌. ഹരിഗോവിന്ദന്‍ ഈ പണി നിര്‍ത്തി ആരാച്ചാരോ ഇറച്ചിവെട്ടുകാരനോ ആവുന്നതാണ്‌ നല്ലത്‌.

സര്‍ക്കാര്‍ നടപടികള്‍ക്ക്‌ കാലതാമസം സ്വാഭാവികമാണ്‌. എന്നുകരുതി ഇടയ്‌ക്ക ലേലംചെയ്യാന്‍ പാടില്ല. വേണമെങ്കില്‍ അദ്ദേഹം ഉദ്ദേശിക്കുന്ന തുക താനടക്കമുള്ളവര്‍ ചേര്‍ന്ന്‌ ശേഖരിച്ചുനല്‍കാം - അദ്ദേഹം പറഞ്ഞു.

കേരളീയ കലകളുടെ സംരക്ഷണത്തിനുവേണ്ടി താന്‍ സമര്‍പ്പിച്ച പദ്ധതി നടപ്പിലാക്കാനുള്ള തുക മൂന്നുമാസത്തിനകം നല്‍കാമെന്ന്‌ അഴീക്കോട്‌ ഒരാഴ്‌ചയ്‌ക്കകം രേഖാമൂലം ഉറപ്പുതരികയാണെങ്കില്‍ തീരുമാനം പിന്‍വലിക്കാമെന്ന്‌ ഹരിഗോവിന്ദന്‍ മാതൃഭൂമിയോട്‌ പറഞ്ഞു. 12 വര്‍ഷമായി പൊതുതാത്‌പര്യമുള്ള ഒരു വിഷയത്തിനായി താന്‍ വിവിധ സര്‍ക്കാരുകളുടെ പിറകെ നടക്കുന്നു. അതെല്ലാം പത്രങ്ങളില്‍ വന്നതുമാണ്‌. അന്നൊന്നും പ്രതികരിക്കാത്ത അഴീക്കോട്‌ ഇപ്പോള്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്‌.

പണത്തിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കാമെങ്കില്‍ ഇടയ്‌ക്കലേല തീരുമാനം പിന്‍വലിക്കാമെന്നും അല്ലാത്തപക്ഷം ഇത്തരം കാര്യങ്ങളില്‍ മേലില്‍ അഴീക്കോട്‌ പ്രതികരിക്കരുതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

(മാതൃഭൂമി)

3 comments:

  1. വിശപ്പിന്റെ കാഠിന്യം അഴീക്കോടിനന്യമാണു, ‌ഹരിഗോവിന്ദന് മറിച്ചും. അച്ഛന്റെ ഇടക്ക ചോറു ചുരത്തില്ല, വിറ്റാല്‍ പണം കിട്ടും. ഹരിക്കു പണം വേണം, കൊടുക്കുമോ ഈ വിദ്വാന്‍..
    വില്ലുപോലെ വളഞ്ഞുനിന്നു കോളാമ്പിയിലൂടെ വലിച്ചു കീറാന്‍, തന്തയ്ക്കുപറയാന്‍, ആര്‍ക്കും പറ്റും. ഹരിയെക്കുറിച്ച് അറിയാം, സോപാന സംഗീതം അദ്ദേഹത്തിനു ചില കാരണാങ്ങളാല്‍ ഉദ്ദേശിച്ചപോലെ ജീവിനോപാധിയാവുന്നില്ല. കഞ്ഞികുടിക്കാന്‍ മോഷണമല്ലല്ലോ ചെയ്യാന്‍ തുനിഞ്ഞത്. മാഷ് വാക്കു പാലിക്കും എന്നു വിശ്വസിക്കുന്നു...

    ReplyDelete
  2. Feel Hari is rite, let azheekodu buy the edakaa and keep is a safe place

    ReplyDelete
  3. ഇടക്ക വായിക്കാൻ അറിയുന്നവറ്ക്കു ആ പഴയ ഇടക്ക കൊണ്ട് വലിയ പ്രയോജനമില്ല; വായിക്കാൻ അറിയാത്തവറ്ക്ക് ആ ഇടക്ക് കൊണ്ട് അത്രയും പ്രയോജനമില്ല.
    അഴീക്കോടിനെപ്പോലെയുള്ള പ്രദർശനപരർ( )ക്കേ അതുകൊണ്ടെന്തെങ്കിലും പ്രയൊജനമുണ്ടാവൂ. ഇടക്ക മതേതരമാണെന്നു തെളിയിച്ചാൽ ബേബിച്ചായനതു വാങ്ങിയേക്കും.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക