Wednesday, April 27, 2011

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഏഴാം വാർഷികം

സുഹൃത്തേ,

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ.ചാപ്റ്ററിന്റെ ഏഴാമത് വാർഷികം 29-04-2011 നു വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകീട്ട് 6.00 മണി വരെ നടക്കുന്നു. ഷാർജ, എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ വെച്ച് നടക്കുന്ന വാർഷിക സമ്മേളനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ശ്രീ.കെ.കെ.കൃഷ്ണകുമാർ പങ്കെടുക്കും.

താങ്കൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ
പ്രസിഡണ്ട് : മനോജ്കുമാർ
കോർഡിനേറ്റർ : അരുൺ പരവൂർ


കാര്യപരിപാടികൾ
(രാവിലെ 9.00 മണി മുതൽ വൈകീട്ട് 6.00 മണി വരെ)
  • രജിസ്ട്രേഷൻ
  • സ്വാഗതം
  • അനുശോചനം
  • അദ്ധ്യക്ഷപ്രസംഗം
  • ഉൽഘാടനം
  • പ്രമേയം
  • സംഘടനാ വാർഷിക റിപ്പോർട്ട് അവതരണം
  • സംഘടനാ സാമ്പത്തിക റിപ്പോർട്ട് അവതരണം
  • പ്രമേയം
  • സംഘടന - ശ്രീ .കെ.കെ.കൃഷ്ണകുമാർ
  • ഭാവി പ്രവർത്തന രേഖ
  • ഗ്രൂപ്പ് ചർച്ച
  • ഉച്ചഭക്ഷണം
  • കവിതാലാപനം
  • പ്രമേയം
  • ക്ലാസ്സ് - രസതന്ത്ര വർഷാചരണത്തിന്റെ പ്രാധാന്യം - അവതരണം പ്രൊഫഃ കെ.പി.ഉണ്ണികൃഷ്ണൻ
  • റിപ്പോർട്ട് ചർച്ച അവതരണം
  • പ്രമേയം
  • ക്ലാസ്സ് - പ്രപഞ്ചവും മനുഷ്യന്റെ വികാസവും - അവതരണം ശ്രീ .കെ.കെ.കൃഷ്ണകുമാർ
  • പരിഷദ് ഗാനം
  • ചർച്ചക്ക് മറുപടി
  • ക്രഡൻഷ്യൽ റിപ്പോർട്ട്
  • പുതിയ ഭാരവാഹിളുടെ തെരെഞ്ഞെടുപ്പ്
  • സമാപനം

2 comments:

  1. ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 7 ആം വാര്‍ഷികത്തിന് അഭിവാദ്യങ്ങള്‍. ഷാര്‍ജ ചാപ്ടര്‍ ആണ് ഇക്കൊല്ലം ആതിഥ്യം അരുളുന്നതു എന്നറിയുന്നതില്‍ സന്തോഷം. സംഘടനയുടെ വളര്‍ച്ചക്കും സാമൂഹിക വികസനത്തിനും ആവശ്യമായ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. അഭിവാദനങ്ങള്‍

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക