Wednesday, January 28, 2009

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലവര്‍ധന തടയണം

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലവര്‍ധന തടയണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാടായി ബോയ്‌സ്‌ ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ശാസ്‌ത്രവര്‍ഷം കാമ്പയിന്‍ വിശദാംശങ്ങള്‍ സി.പി.നാരായണന്‍ അവതരിപ്പിച്ചു. ശാസ്‌ത്ര നേട്ടങ്ങളെ സ്ഥാപിത താല്‍പര്യക്കാരും മതചിന്തകരും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ടി.കെ.ദേവരാജന്‍ അധ്യക്ഷനായി. 'ചക്കരക്കല്‍ ടൗണ്‍ പഠനം' പി.പി.ബാബുവും, 'ബീഹാര്‍ ദുരിതാശ്വാസ ക്യാമ്പ്‌ അനുഭവങ്ങള്‍' ഡോ. ഹബീബ്‌ റഹ്‌മാനും അവതരിപ്പിച്ചു. ഊര്‍ജ സംരക്ഷണത്തിനും വികേന്ദ്രീകൃത ഊര്‍ജ ഉത്‌പാദനത്തിനുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തര നടപടി കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വി.വി.ശ്രീനിവാസന്‍, പി.വി.ദിവാകരന്‍, കെ.ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പ്രൊഫ. എന്‍.കെ.ഗോവിന്ദന്‍ ( പ്രസിഡന്റ് ) എം.പങ്കജാക്ഷന്‍, പി.സൗമിനി (വൈ.പ്രസിഡന്റ്), പി.വി.ദിവാകരന്‍ (സെക്രട്ടറി), പ്രഭാകരന്‍ കോവൂര്‍, പി.നാരായണന്‍കുട്ടി (ജോ.സെക്ര), എം.വിനോദന്‍ (ഖജാ.).

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക