കണ്ണൂര്‍-പഴയങ്ങാടി: ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം- അതിജീവനം എങ്ങനെ' വിഷയത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.
പി.നാരായണന്‍കുട്ടി അധ്യക്ഷനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. മോഹന്റോയി, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ഹബീബ് മുഹമ്മദ് എന്നിവര്‍ ക്ലാസ്സെടുത്തു.
അധ്യാപകരെയും പ്ലസ് ടു വിദ്യാര്‍ഥികളെയും ഒരുമിച്ചിരുത്തി വിദ്യാര്‍ഥികള്‍ക്ക് മാതൃകാ പരിപാടികളും നല്‍കി. പി.വി.പ്രസാദ്, പി.രാജീവന്‍, എം.രഞ്‌ജിത്ത് കുമാര്‍, വി.വി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 50 അധ്യാപകര്‍ പങ്കെടുത്തു.
റഫീക് കീഴാറ്റൂര്‍,
ReplyDeleteഇത്തരം പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ചു ഒരു ചെറുകുറിപ്പുകൂടി ഇട്ടുകൂടെ. മറ്റുള്ളവര്‍ക്കും വിശദാംശങ്ങള്‍ അറിയാമല്ലൊ.
അനില്‍ജി,
ReplyDeleteഞാന്‍ ശ്രമിക്കാം.