Saturday, September 6, 2008

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ദിശാബോധം വേണം -ഡോ. എം.പി.കണ്ണന്‍

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഈ മാറ്റങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കോഴിക്കോട്‌ സര്‍വകലാശാലാ കെമിസ്‌ട്രി വിഭാഗം മേധാവിയുമായ ഡോ. എം.പി.കണ്ണന്‍ പറഞ്ഞു. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംവാദത്തില്‍ വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. എ.പി.കുട്ടികൃഷ്‌ണന്‍, ഒ.എം.ശങ്കരന്‍, എം.ജി.മല്ലിക, ഡോ. ഖലീല്‍ ചൊവ്വ, ടി.ഗംഗാധരന്‍, ഡോ. പി.മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു. എന്‍.കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പി.കെ.സുധാകരന്‍ സ്വാഗതവും എം.പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

1 comment:

  1. വിദേശത്ത് പോയി പഠിക്കുക എന്നത് സര്‍വ സാധാരണമായിരിക്കുന്നുവല്ലോ? യു കെ യില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നതിനെ പറ്റി ഒരു പോസ്റ്റ് പ്രധീക്ഷിക്കുന്നു ..

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക