മാനന്തവാടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം ഒക്ടോബര്‍ 13 ന് മാനന്തവാടിയില്‍ നടക്കും. യുവകവി മോഹനകൃഷ്‌ണന്‍ കാടലി ഉദ്‌ഘാടനം ചെയ്യും.
ആഗോളീകരണത്തിന്റെയും വര്‍ഗീയതയുടെയും അതിരുകടന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക സമൂഹങ്ങളെ ബലമുള്ളതാക്കുകയെന്നതാണ് ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുസമൂഹത്തെ പകുത്തെടുക്കുന്ന കമ്പോളത്തിനും മതസാമുദായികതയ്‌ക്കുമെതിരെ പ്രാദേശിക ചെറുത്തു നില്‍പ്പ് വളര്‍ത്തിയെടുക്കാനും ഇത് ഉന്നമിടുന്നു. ഓരോ പ്രാദേശിക തനിമകളോടും ചേര്‍ന്നു നില്‍ക്കുന്ന ജീവിതശൈലികള്‍ വസ്‌ത്രധാരണ രീതികള്‍, കളികള്‍, സംഗീതം എന്നിവയെല്ലാം അധിനിവേശങ്ങളുടെ ഫലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പരിഷത്ത് വിലയിരുത്തുന്നു.
ശാസ്‌ത്ര- സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ ബാലോത്സവം. യുവസംഗമം, പ്രാദേശിക സംവാദങ്ങള്‍, പ്രഭാഷണം, ചര്‍ച്ചകള്‍, മതനിരപേക്ഷ വിദ്യാഭ്യാസ കൂട്ടായ്‌മ, ഭൗമശാസ്‌ത്ര കോണ്‍ഗ്രസ്, പുസ്‌തകചര്‍ച്ച, കവിയരങ്ങ്, നക്ഷത്ര നിരീക്ഷണം, വനിതകളുടെ സാംസ്‌കാരിക കൂട്ടായ്‌മ എന്നിവ നടത്തും. നവംബര്‍ രണ്ടാം വാരം ചൂട്ടക്കടവില്‍ ഗ്രാമോത്സവവും സംഘടിപ്പിക്കും. സംഘാടക സമിതി രൂപവത്‌കരിച്ചു. ചെയര്‍മാനായി കെ.എം.വര്‍ക്കിയെയും വൈസ്‌ചെയര്‍മാന്മാരായി എ.എം.സത്യന്‍, പി.വി.വിജയകുമാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനര്‍ ആയി പി.സുരേഷ്‌ബാബുവിനെയും ജോയന്റ് കണ്‍വീനര്‍മാരായി കെ.ടി.വിനു, ടി.മനോജ് എന്നിവരെയും തിരഞ്ഞെടുത്തു. ഗിരിജാ ബാലകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. പി.വി.സന്തോഷ്, വി.കെ.മനോജ്, ബാബുഫിലിപ്പ്, മാര്‍ട്ടിന്‍, സുധീഷ്, അജയ്‌കുമാര്‍, കെ.വി.രാജു, വി.കെ.തുളസീദാസ്, റോയിസണ്‍ പിലാക്കാവ്, വി.പി.ബാലചന്ദ്രന്‍, കെ.കെ.സുരേഷ്‌എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക