
തിരൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റിയും യുറീക്കാ മാസികയും ചേര്‍ന്ന് തിരൂര്‍ പച്ചാട്ടിരി എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം പങ്കാളിത്തംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായി. പച്ചാട്ടിരി ഗ്രാമബന്ധു ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലസാഹിത്യസംഗമം ആലങ്കോട് ലീലാകൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. പരിഷത്ത് ജില്ലാപ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷതവഹിച്ചു. യുറീക്ക എഡിറ്റര്‍ ജനു, എം.എം.സചീന്ദ്രന്‍, രാധാമണി അയിങ്കലത്ത്, ഇ.എം.സുരജ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വംനല്‍കി. ബി.ജി.വി.എച്ച് അഖിലേന്ത്യാ ഭാരവാഹി വി.കെ.ജയ്‌സോമനാഥന്‍ ഉപഹാരങ്ങള്‍ നല്‍കി. പരിഷത്ത് ജില്ലാ സെക്രട്ടറി പി.രമേശ്‌കുമാര്‍, എ.അബ്ദുള്‍കബീര്‍, എ.ശ്രീധരന്‍, വി.വി.മണികണുന്‍, പി.കൃഷ്‌ണന്‍കുട്ടി, ജി.പി.കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക