Saturday, December 27, 2008

ശാസ്ത്രവര്‍ഷം 2009 ടെലിസ്കോപ്പ് പരിശീലനം

ശാസ്ത്രവര്‍ഷം 2009 സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വച്ച് നടക്കുന്നു. വൈകിട്ട് 4.30 ന് തുടങ്ങുന്ന പരിപാടി രാത്രിയോളം നീളും. ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്താന്‍ പൊതു ജനങ്ങള്‍ക്ക് അന്ന് അവസരമുണ്ട്.

ഇതിനായുള്ള പരിശീലനവും തൃപ്പൂണിത്തുറ അമ്വച്വര്‍ ആസ്ട്ട്രോണമി ഫോറത്തിന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ഡിസംമ്പര്‍ 26 ന് രണ്ടു മണിമുതല്‍ നടന്നു. ക്ലാസുകള്‍ക്ക് ഡോ. എന്‍. ഷാജി നേതൃത്വം നല്‍കി. അസ്ട്രോണമി ഫോറത്തിന്റെ ഉദ്ഘാടനം ശ്രീ സി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

(ടെലിസ്കോപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങിനെ? പരിശീലനത്തില്‍ നിന്നും..)


(ടെലിസ്കോപ്പ് മുന്നൊരുക്കങ്ങള്‍ എങ്ങിനെ? പരിശീലനത്തില്‍ നിന്നും.. മറ്റൊരു ദൃശ്യം)



(ശ്രീ. സി. രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു....)

10 comments:

  1. വലതു വശത്തു കൊടുത്തിട്ടൂള്ളത് തന്നെയാണോ പരിഷത്തിന്റെ ഹോം പേജ്?
    കുറച്ചു കൂടെ നല്ല ഒരു വെബ്സൈറ്റ് പരിഷത് അര്‍ഹിക്കുന്നു എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  2. പരിഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അപ് ഡേറ്റ് ചെയ്തിട്ടുണ്ട്.
    kssp.in
    വിനോദ് വി

    ReplyDelete
  3. ടോട്ടോ ഒരു ഡൗട്ട്. ഒരു ടെലിസ്കോപ്പ് വാങ്ങിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഒരുപാട് ബഡ്ജറ്റ് ഒന്നുമില്ല. ഒരു അമേച്വര്‍ ഇന്ററസ്റ്റ് മാത്രം. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നൊന്നു മനസിലാക്കിത്തന്നാല്‍ വലിയ ഉപകാരമായേനേ..

    ReplyDelete
  4. സാധാരണ ഒരു ടെലിസ്കോപ്പ് മതിയെങ്കില്‍ ഏകദേശം അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ആകും. പക്ഷേ മുകളില്‍ ഉപയോഗിച്ചിരിക്കുന്ന തരത്തിലുള്ള ടെലിസ്കോപ്പ് വേണമെങ്കില്‍ പതിനായിരം രൂപയിലധികം ആകും.. ടെലിസ്കോപ്പിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടാന്‍ ശ്രമിക്കാം

    ReplyDelete
  5. ആ പോസ്റ്റ് ഉടന്‍ വരട്ടെ....
    വില കുറഞ്ഞ ടെലിസ്കോപ്പിനേക്കാളും ഭേദം അതേ വിലയുടെ ബൈനോക്കുലര്‍ ആണ് എന്നു എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.

    ഒരു ആറ് - എട്ട് ഇന്‍‍ച് ന്യൂമറിക്കല്‍ അപേര്‍ച്ചര്‍ എങ്കിലും ഉള്ള ടെലിസ്കോപ് വേണ്ടി വരില്ലേ അമേച്വര്‍ ആവശ്യത്തിനായാലും? ലെന്‍സും ബോഡിയും വേറെ വാങ്ങി അസംബിള്‍ ചെയ്യുകയോ , നല്ല ഗ്ലാസ് വാങ്ങിച്ച് ലെന്‍സ് ഉണ്ടാക്കിക്കുകയൊ മറ്റോ ചെയ്താല്‍ കുറച്ചു കൂടെ പണം ലാഭിക്കാന്‍ കഴിയുമോ?

    ReplyDelete
  6. അയ്യയ്യോ.. അത്രയും അളവുള്ള ടെലിസ്കോപ്പ് നല്ലത് ഒരെണ്ണം ഉണ്ടാക്കണമെങ്കില്‍ ഒരു അന്‍പതിനായിരം രുപക്കു പോലും കഴിയുമോ എന്ന് സംശയമാണ്. ലെന്‍സിനു തന്നെ നല്ല വില വരും. സാധാരണ ലെന്‍സുകള്‍ ഉപയോഗിച്ച് ഉണ്ടാക്കാം. പക്ഷേ അത് ക്രൊമാറ്റിക്ക് അബ്രേഷന്‍ എന്താണെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ ഉപയോഗിക്കാം!!!
    വലിയ ടെലിസ്കോപ്പ് ആകുമ്പോഴേക്കും ലെന്‍സ് അല്ല മറിച്ച് കണ്ണാടി ആണ് ഉപയോഗിക്കുന്നത്. ഒരു കോണ്‍കേവ് കണ്ണാടി ഉയര്‍ന്ന ഫോക്കല്‍ നീളം ഉള്ളത്.
    പക്ഷേ അത് സാധാരണ കണ്ണാടി പറ്റില്ല. മുന്‍വശം സില്‍വര്‍ പൂശിയതാവണം. നല്ല ചിലവ് വരും അത്തരം കണ്ണാടികള്‍ക്ക്.
    പിന്നെ ചന്ദ്രനേയും മറ്റും നോക്കാന്‍ നല്ല ബൈനോക്കുലര്‍ തന്നെ ധാരാളം. നൂറു രൂപയില്‍ താഴെ മുടക്കിയാല്‍ ഒരു ഒന്നര ഇഞ്ച് ടെല്സ്കോപ്പ് നിര്‍മ്മിക്കാം. ചന്ദ്രനേയും മറ്റും നോക്കാന്‍ അതു മതിയാകും. പക്ഷേ ഗ്രഹങ്ങളേയും മറ്റും നിരീക്ഷിക്കണമെങ്കില്‍ അതു പോര...

    ReplyDelete
  7. @ sreehari
    താഴെ കൊടുത്ത ലിങ്കുകള്‍ നോക്കുക.
    http://www.skyandtelescope.com/equipment/basics/12511616.html
    http://www.skyandtelescope.com/equipment/basics/3303926.html

    ടെലിസ്ക്കോപ്പ് വാങ്ങാന്‍ ,
    http://www.galileotelescope.com/
    http://www.pixetra.com/catalog/7/Telescopes

    ഇനി സ്വന്തമായി ഉണ്ടാക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ടെലിസ്ക്കോപ്പ് കിററുകള്‍ ഇവിടെ കിട്ടും.
    http://www.galileotelescope.com/

    I use a 100 mm telescope for my astrophotography that I bought from galileo telescope makers.They are okay by me.But I suggest you get a good binocular and a tripod first and get the hang of sky watching.This tripod part is often overlooked.You don't have much use with a binocular in a shaky hand.

    my blog http://russelsteapot.blogspot.com/

    my photoblog
    http://manojdoctor.aminus3.com/

    ReplyDelete
  8. ശാസ്ത്രവര്‍ഷം 2009 പുതിയ ബ്ലോഗ് തുടങ്ങി. scienceyear2009.blogspot.com എന്നതാണ് വിലാസം. അഭിപ്രായങ്ങള്‍ അറിയിക്കുക

    ReplyDelete
  9. Grahangale nireechikkavunna mikatcha oru telescoppine ethra vila varum? evide ninnu labikkum

    ReplyDelete
  10. അജ്ഞാതയുടെ ആവശ്യം ന്യായമാണ്. ഒരു ടെലിസ്കോപ്പിന് 200 രൂപ മുതല്‍ മുകളിലോട്ട് വിലയാകും. ഗ്രഹങ്ങളെ ഒക്കെ നന്നായി കാണണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ടിവരും. വലിയ മാഗ്നിഫിക്കേഷനില്ലാതെ ആണെങ്കില്‍ ഒരു പതിനായിരത്തിനടുത്ത് വരും. ശാസ്ത്രവര്‍ഷം 2009 ഉദ്ഘാടനദിവസം സെലസ്ട്രോണ്‍ കമ്പനിക്കാരുടെ ടെലിസ്കോപ്പ് കൊണ്ടുവന്നിരുന്നു. അതിന് ഏഴായിരം മുതല്‍ പതിനയ്യാരിയം രൂപ വരെ വിലയുണ്ടായിരുന്നു...
    നല്ലൊരു പോസ്റ്റ് ഈ വിഷയത്തില്‍ ശാസ്ത്രവര്‍ഷം 2009 ബ്ലോഗില്‍ ഇടുന്നതാണ്.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക