Tuesday, April 29, 2008

വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ വസ്‌തുനിഷുമായി വിലയിരുത്തണം - സെമിനാര്‍

എടപ്പാള്‍: കെ.ഇ.ആര്‍. ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത്‌ നടക്കുന്ന പുരോഗമനപരമായ ചുവടുവെപ്പുകളെ വസ്‌തുനിഷുമായി വിലയിരുത്തി അവയോടുള്ള നിലപാട്‌ രൂപപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാവണമെന്ന്‌ എടപ്പാളില്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു.
മതപരമായും ജാതീയമായുമുള്ള താത്‌പര്യങ്ങളാണ്‌ ഇന്ന്‌ വിദ്യാഭ്യാസരംഗത്തു വന്ന പല പരിഷ്‌കാരങ്ങള്‍ക്കെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക്‌ അടിസ്ഥാനം. ഇതില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പക്ഷത്ത്‌ നില്‍ക്കുക എന്നതാണ്‌ പരിഷത്തിന്റെ ധര്‍മമെന്ന്‌ 'ജനപക്ഷ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയമവതരിപ്പിച്ച സംസ്ഥാന ജന.സെക്രട്ടറി വി. വിനോദ്‌ പറഞ്ഞു. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍ മോഡറേറ്ററായിരുന്നു.

3 comments:

  1. പരിക്ഷത്ത് പഴയ പ്രതാപത്തോടെ തിരികെ വന്നെങ്കില്‍...

    ReplyDelete
  2. പ്രിയ റഫീക്ക് കീഴാറ്റൂര്‍,
    നല്ലകാര്യം.
    ജനകീയമായി വളര്‍ന്നപ്പോള്‍ എല്ലാറ്റിനുമുള്ള പരിഹരമായില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ തലേലെഴുത്ത് മാറ്റി വരക്കാങ്കൂടി പര്‍ഷത്തിനു ശക്തിയുണ്ടാകുമായിരുന്നു.
    വെറുമൊരു ചര്‍ച്ചാവേദിയാകാതെ പിഴവുകളില്‍നിന്നും പാഠമുള്‍ക്കൊണ്ട് കൂടുതല്‍ ശക്തമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ എന്നാശിക്കുന്നു.

    ReplyDelete
  3. *പ്രിയ ചിത്രകാര.നന്ദി

    *മനു നന്ദി.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക