Saturday, August 30, 2008

മരങ്ങള്‍ സംരക്ഷിക്കാന്‍

കൊല്ലം:ആശ്രാമം മുതല്‍ കടപ്പാക്കട വരെയുള്ള മരങ്ങള്‍ സംരക്ഷിച്ച്‌ നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ സായാഹ്നധര്‍ണ നടത്തി. വികസിതരാഷ്ട്രങ്ങള്‍പോലും നഗരങ്ങളിലെ പച്ചപ്പുകള്‍ പരമാവധി സംരക്ഷിച്ചുകൊണ്ടാണ്‌ നഗരവികസനം നടത്തുന്നതെന്നും കൊല്ലം കോര്‍പ്പറേഷനും അത്തരം സമീപനം സ്വീകരിക്കണമെന്നും ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത അന്താരാഷ്ട്രാ പരിസ്ഥിതിസംരക്ഷണസമിതി പ്രതിനിധി ഡോ. എസ്‌.ഫൈസി അഭിപ്രായപ്പെട്ടു.

പരിഷത്ത്‌ ജില്ലാ സെക്രട്ടറി മടന്തകോട്‌ രാധാകൃഷ്‌ണന്‍, കേന്ദ്ര നിര്‍വാഹകസമിതിയംഗം ജി.രാജശേഖരന്‍, പരിസര സബ്‌കമ്മിറ്റി ചെയര്‍മാന്‍ ഡോ. ക.കെ.അപ്പുക്കുട്ടന്‍, പ്രൊഫ.എന്‍.രവി എന്നിവര്‍ സംസാരിച്ചു. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ പി.എസ്‌. സാനു അധ്യക്ഷത വഹിച്ചു. പരിസര സബ്‌ കമ്മിറ്റി കണ്‍വീനര്‍ ഡോ. എഫ്‌.ജോര്‍ജ്ജ്‌ ഡിക്രൂസ്‌ സ്വാഗതവും വികസന സബ്‌കമ്മിറ്റി കണ്‍വീനര്‍ വി.കെ.മധുസൂദനന്‍ നന്ദിയും പറഞ്ഞു. ധര്‍ണയ്‌ക്കുമുമ്പ്‌ പരിഷത്ത്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിനും ധര്‍ണയ്‌ക്കും എസ്‌.രാജശേഖരവാര്യര്‍, വി.ജോണ്‍, ഉണ്ണിക്കൃഷ്‌ണന്‍, ജി.രാജു, വി.ചന്ദ്രശേഖരന്‍, ലില്ലി കര്‍ത്ത എന്നിവര്‍ നേതൃത്വം നല്‍കി.

1 comment:

  1. കഴിഞ്ഞ 27)0 തിയതി കോര്‍പ്പറേഷനു മുമ്പില്‍ ധര്‍ണ്ണ നടന്നു.ഞാന്‍ പങെടുത്തിരുന്നു. പട്ടണത്തിലെ ,മനുഷ്യനുനടക്കാന്‍ പറ്റുന്ന ഒരെഒരു വഴിയാണത്.അതു കൂടി നശിപ്പിച്ചാല്‍ സുഖമാവുമായിരിക്കും .
    വെളിവുവരാന്‍ നമ്മള്‍ എത്ര നാള്‍ കാത്തിരിക്കണം .

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക