കല്‌പറ്റ: മതമേധാവികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഏഴാം ക്ലാസ്സിലെ സാമൂഹിക പാഠപുസ്‌തകം പിന്‍വലിക്കരുതെന്ന് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് ഒരുക്കിയ മതേതര കൂട്ടായ്‌മ ആവശ്യപ്പെട്ടു.
മതേതരത്വം എന്ന വാക്കിനര്‍ഥം എല്ലാ മതങ്ങളെയും തുല്യമായി പ്രീണിപ്പിക്കുക എന്നതല്ല. ഭിന്നതകളെല്ലാം മറന്ന് എല്ലാ മതക്കാരും ഇപ്പോള്‍ ഒന്നിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. പരസ്‌പരം കൊലവിളി നടത്താനുള്ള അവകാശം നിലനിര്‍ത്തിക്കിട്ടാനാണ് മതശക്തികള്‍ ഇപ്പോള്‍ പൊരുതുന്നത്. വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചു പരിഹസിച്ച കേരളത്തെ നവോത്ഥാന സമരങ്ങളിലൂടെ മാറ്റിയെടുത്ത എല്ലാ സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും അപഹസിക്കുന്നതാണ് ഇപ്പോഴത്തെ സമരം.
തീണ്ടലിനും തൊടീലിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയും അധഃകൃതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചുമൊക്കെയാണ് നവോത്ഥാന നായകര്‍ കേരളത്തെ മാറ്റിയെടുത്തത്. ഇതൊന്നും പാഠപുസ്‌തകത്തില്‍ പരാമര്‍ശിക്കരുതെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. എതിര്‍പ്പുകളോടു പൊരുതി ജീവിക്കുന്ന മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കും സംവരണാനുകൂല്യം നല്‌കാന്‍ നിയമം ഭേദഗതി ചെയ്യണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു. മിശ്രവിവാഹിതരായ പതിനഞ്ചോളം ദമ്പതിമാരെ ചടങ്ങില്‍ ആദരിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശിവരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.വി. സന്തോഷ് പാഠപുസ്‌തകങ്ങള്‍ പരിചയപ്പെടുത്തി. പി.പി. ഗോപാലകൃഷ്‌ണന്‍, ടി.ടി. ജോസഫ്, കെ.പി. ഏലിയാസ്, സി.എസ്. ശ്രീജിത്ത്, ടി. നാണു, ഇ.എ. രാജപ്പന്‍, സി.കെ. അബ്ദുള്ളക്കുട്ടി, കല്ലങ്കോടന്‍ കുഞ്ഞീദ്, എം.ടി. ഔസേപ്പ്, ഇ.ഡി. വെങ്കിടേശന്‍, കെ.കെ. രാമകൃഷ്‌ണന്‍, പി.കെ. വിജയ ബേബി, ആന്റണി ജോര്‍ജ്, പി.ആര്‍. ശങ്കരനാരായണന്‍, ഒ.കെ. പീറ്റര്‍, പി.സി. ജോണ്‍, സി. ജയരാജന്‍, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.
*വിവാദ സാമൂഹ്യപാഠവുമായി ബദ്ധപെട്ട ഒരു ചര്‍ച്ച ഇവിടെ।
.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക