Sunday, July 13, 2008
കെ.ഗോവിന്ദന്‍-അനുസ്‌മരണ ദിനാചരണം
വയനാട്-ചെറുകര: റിനൈസന്‍സ് ലൈബ്രറിയുടെ സ്ഥാപകനും ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനം, യുക്തിവാദിസംഘം, ശാസ്‌ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സക്രിയ പ്രവര്‍ത്തകനുമായിരുന്ന കെ.ഗോവിന്ദന്റെ അഞ്ചാമത് അനുസ്‌മരണ ദിനാചരണം യു.കലാനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു.
കെ.ഗോവിന്ദന്‍ സ്‌മാരക പുരസ്‌കാരത്തിന് എടകുനി ടി.ആര്‍.വി.ഗ്രന്ഥാലയം പ്രസിഡന്റ് പി.അമ്മദ് അര്‍ഹനായി. ജില്ലാ പഞ്ചായത്തംഗം എ.ജോണി അവാര്‍ഡ് നല്‍കി. 'ആത്മീയതയും വിശ്വാസവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി.ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഷെറിന്‍ചാക്കോയ്‌ക്ക് കിഴക്കെവീട്ടില്‍ സരസ്വതിഅമ്മ സ്‌മാരക കാഷ് അവാര്‍ഡ് കെ.ഗോപാലപിള്ള നല്‍കി. മംഗലശ്ശേരി മാധവന്‍ അധ്യക്ഷത വഹിച്ചു. സിജിപ്രത്യുഷ്, എം.ഷൈബി, സി.എം. അനില്‍, എം.മുരളീധരന്‍, രാജുജോസഫ്, കല്ലങ്കോടന്‍ കുഞ്ഞീദ്, എം.ജെ. ഷിബി എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക