Wednesday, July 9, 2008

അണ്‍ എയ്‌ഡഡ്‌ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക്‌ അധിക ബാധ്യത ചുമത്തണം -പരിഷത്ത്‌


കണ്ണൂര്‍: അണ്‍ എയ്‌ഡഡ്‌ സ്വാശ്രയ വിദ്യാലയങ്ങള്‍ക്ക്‌ അധിക ബാധ്യത ചുമത്തണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌. ഇത്തരം വിദ്യാലയങ്ങളെ അനാകര്‍ഷകമാക്കുന്ന തരത്തില്‍ ഗവ. ആനുകൂല്യങ്ങളും സബ്‌സിഡികളും നിര്‍ത്തലാക്കണമെന്നും 'കേരളത്തിലെ ജനജീവിതം; പ്രശ്‌നങ്ങളും പരിഹാര സമീപനങ്ങളും' എന്ന ലഘുലേഖയില്‍ പരിഷത്ത്‌ ആവശ്യപ്പെടുന്നു. നേരത്തെ മലബാര്‍ മേഖലയില്‍ പുതുതായി അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പരിഷത്ത്‌ പരസ്യമായി രംഗത്തെത്തിയിരുന്നു.

പലര്‍ക്കും പലതരത്തിലുള്ള വിദ്യാഭ്യാസം എന്ന നില മാറ്റണം. വിദ്യാലയം സാമൂഹിക ഉടമസ്ഥതയിലാക്കി ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ സാമൂഹിക നിയന്ത്രണത്തില്‍ ഏകീകൃത സിലബസ്‌ നടപ്പിലാക്കണം. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കച്ചവടവത്‌കരണമാണ്‌ നടക്കുന്നത്‌. മധ്യവര്‍ഗ വിഭാഗത്തില്‍പെടുന്ന അധ്യാപകര്‍തന്നെ സ്വന്തം കുട്ടികളെ സമാന്തര വിദ്യാലയങ്ങളിലേക്ക്‌ അയക്കുന്നു. സമാന്തര വിദ്യാഭ്യാസം മികച്ചതാണെന്ന ധാരണ ശക്തിപ്പെടുന്നതായി ലഘുലേഖ പറയുന്നു.

പുതിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയ രീതിയും മികച്ചതാണെന്ന ധാരണ വളര്‍ന്നുവരുന്നുണ്ട്‌. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്‌ കെ.ഇ.ആര്‍., കെ.സി.എഫ്‌. പരിഷ്‌കരണ ചര്‍ച്ചകള്‍ സൂചിപ്പിച്ചത്‌. എന്നാല്‍ മത സംഘടനകളും മാധ്യമങ്ങളും എല്ലാ നീക്കങ്ങളേയും എതിര്‍ക്കുകയാണെന്ന്‌ പരിഷത്ത്‌ കുറ്റപ്പെടുത്തുന്നു. മധ്യവര്‍ഗത്തിന്റെ ഉന്നത വിദ്യാഭ്യാസ താല്‌പര്യങ്ങള്‍ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുന്നതായി ലഘുലേഖ പറയുന്നു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നത്‌ ഭരണകൂടത്തിന്റെ ബാധ്യതയാകണം. ഇതിനായി മുതല്‍മുടക്ക്‌ വര്‍ധിപ്പിക്കുകയും ചെയ്യണം.

4 comments:

 1. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിയ്ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു വരില്ല. എല്ലാവരെയും പരിഗണിയ്ക്കുന്ന പൊതുവിദ്യാഭ്യാസത്തിന് സമൂഹത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസാവശ്യം നിറവേറ്റാന്‍ കഴിയണമെന്നുമില്ല. അതുകൊണ്ട് അണ്‍‌എയിയഡിന് അധികബാധ്യത ചുമത്തുന്ന രീതി സംസ്ഥാനത്തിനു ഗുണഗരമാകില്ല. അഥവാ അങ്ങിനെ സംഭവിച്ചാല്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിയ്ക്കാന്‍ ഒരു ന്യൂനപക്ഷം മാതാപിതാക്കളെങ്കിലും നിര്‍ബന്ധിതരായിത്തീരും. ആ ന്യൂനപക്ഷം അത്ര ചെറുതായിരിയ്ക്കും എന്നും എനിയ്ക്കു തോന്നുന്നില്ല.

  അഥവാ സര്‍ക്കാര്‍-എയിഡഡ് മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണു ലക്ഷ്യമെങ്കില്‍ അണ്‍‌‌എയിഡഡ് സ്കൂളുകള്‍ക്ക് ഉണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന ഗുണനിലവാരത്തിലേയ്ക്ക് സര്‍ക്കാര്‍-എയിഡഡ് മേഖലയെ ഉയര്‍ത്തുകയാണു വേണ്ടത്.

  ReplyDelete
 2. Concentrate to the things that could give information to the people.

  ReplyDelete
 3. ജോജു ചിന്തിച്ച് നോക്കുക. അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ ലക്ഷ്യമെന്താണ്?
  പണമുണ്ടാക്കുക എന്നതു തന്നെയാണ്. ഇത്തരം കച്ചവടസ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്തുന്നതില്‍ എന്താണ് തെറ്റ്?

  വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്. സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്ന് പുറകോട്ട് പോകുന്നത് തടയുക തന്നെ വേണം.
  മാനേജര്‍ നിയമിച്ച ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതും ഇതുനോടൊപ്പം തന്നെ തടയപ്പെടേണ്ടതാണ്.

  ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക