അക്രമികള്‍ക്കെതിരെ നടപടിവേണം -പരിഷത്ത്
മലപ്പുറം: കുറ്റിപ്പുറം ബി.ആര്‍.സിയില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലനം തടസ്സപ്പെടുത്തുകയും പരിശീലകനായ അധ്യാപകന്‍ സജിജേക്കബിനെ ആക്രമിക്കുകയും ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പാഠപുസ്‌തകത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കുന്നതിന് പകരം അക്രമപാത സ്വീകരിക്കുന്നതില്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
അധ്യാപകനെ മര്‍ദ്ദിച്ച സംഭവം: പരക്കെ പ്രതിഷേധം
വളാഞ്ചേരി: കുറ്റിപ്പുറം ബി.ആര്‍.സി. (കരിപ്പോള്‍ ഗവ.യു.പി. സ്‌കൂള്‍)യില്‍ അധ്യാപക പരിശീലനത്തിന് ക്ലാസെടുക്കാനെത്തിയ കൂടശ്ശേരി ഗവ. യു.പി. സ്‌കൂള്‍ അധ്യാപകനും ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയംഗവുമായ സജി ജേക്കബ്ബിനെതിരെ നടന്ന ആക്രമണത്തില്‍ പരിഷത്ത് കുറ്റിപ്പുറം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏല്‌പിച്ച യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കെ. ശശീന്ദ്രന്‍, വി. രാജലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.
സജി ജേക്കബിനെ ആക്രമിച്ച യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്.ടി.എ. കൂടശ്ശേരി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രധാനാധ്യാപകന്‍ ടി.കെ. നാരായണന്‍, കെ.പി. ബാബു, കെ.ടി. ജഗദീഷ്, പി. ദീന എന്നിവര്‍ പ്രസംഗിച്ചു.
സജി ജേക്കബ്ബിനെ മര്‍ദ്ദിച്ച ലീഗ്-കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സംരക്ഷണസമിതി വളാഞ്ചേരി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം രാംദാസ് ഉദ്‌ഘാടനം ചെയ്‌തു. വി.കെ. രാജീവ്, പി.എം. മോഹനന്‍, വി.പി.എം. സാലി, ടി.ടി. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
സജി ജേക്കബ്ബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടശ്ശേരി ഗവ. യു.പി. സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. പ്രധാനാധ്യാപകന്‍ ടി.കെ. നാരായണന്‍, കെ. ശശീന്ദ്രന്‍, ശ്രീകല, എം.പി. രാജീവ്, സന്ധ്യ പവിത്രന്‍, ടി.ആര്‍. സൗമിനി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക