ആലപ്പുഴ: തെറ്റായ വിദ്യാഭ്യാസം നേടിയവരാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തെയും ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്‌തകത്തെയും വിമര്‍ശിക്കുന്നതെന്ന് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്‌ദ്ധനുമായ ഡോ. ആര്‍.വി.ജി. മേനോന്‍ അഭിപ്രായപ്പെട്ടു. 'പാഠ്യപദ്ധതി പരിഷ്‌കരണം - വസ്‌തുതകളെന്ത്?' എന്ന വിഷയത്തില്‍ പരിഷത്ത് ആലപ്പുഴയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ അടിസ്ഥാനമാക്കി വേണം പുസ്‌തകങ്ങളെ വിലയിരുത്താന്‍. ആദ്യകാലത്തുണ്ടായിരുന്ന പാഠപുസ്‌തകങ്ങളെക്കാള്‍ നിലവാരം പുലര്‍ത്തുന്നതാണ് ഇപ്പോഴത്തെ പുസ്‌തകങ്ങള്‍. എന്നിരുന്നാലും അവ സമഗ്രവും സമ്പൂര്‍ണവുമാണെന്ന അഭിപ്രായമില്ല. പാഠ്യപദ്ധതി പരിഷ്‌കരണം രക്ഷാകര്‍ത്താക്കളിലും അധ്യാപകരിലും എത്തിക്കുന്നതില്‍ പാളിച്ച പറ്റിയിട്ടുണ്ട്. പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ സമൂഹ നന്മയല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോട്ടപ്പള്ളി നാലുചിറ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അന്നു എം. ജോസഫ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.
അധ്യാപകന്‍ കെ.സി. ചന്ദ്രമോഹന്‍ മോഡറേറ്ററായിരുന്നു. ചുനക്കര ജനാര്‍ദനന്‍ നായര്‍, എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, കെ.എസ്.പി.എ. സംസ്ഥാന സെക്രട്ടറി പി.എസ്. സുരേന്ദ്രനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.വി. വിനോദ് സ്വാഗതവും അഡ്വ. ടി.കെ. സുജിത് നന്ദിയും പറഞ്ഞു.
എന്റെ നാട്ടില് ഒരു മുത്തശ്ശി ഉണ്ടായിരുന്നു. അവരുടെ അഭിപ്രായത്തില് ലോകത്തില് അവരും ഒരു തട്ടാനും ( സ്വര്ണ പണിക്കാരന്) മാത്രമെ ആവശ്യമുള്ളൂ... ബാക്കി എല്ലാം വിവരം കെട്ടവരും അനാവശ്യവും എന്നാണ് . ഇതു തന്നെ RVG മേനോനും പറഞ്ഞത്.
ReplyDeleteഇടതു പക്ഷവും , ശാസ്ത്ര സാഹിത്യ പരിഷത്തും ഇനിയും ഒരുപാട് വളരാനുണ്ട്. മറ്റുള്ളവരെ അംഗീകരിക്കാനുള്ള വിശാലത നേടിയെടുക്കുമ്പോള് മാത്രമെ ആ വളര്ച്ച പൂര്ത്തിയാകൂ.
പാഠപുസ്തകത്തിലൂടെ, തങ്ങളുടെ കാഴ്ചപ്പാടുകള് കൊച്ചു കുട്ടികളില് കുത്തി വെക്കാന് ശ്രമിക്ക്കുന്നത് ഏറ്റവും മാന്യമായി പറഞ്ഞാല് ഒരു സുന്ദര വിഡ്ഡിത്തമാണ്.
പണ്ടത്തെ പൊട്ടപാഠപുസ്തകങ്ങളാലോചിക്കുമ്പോള്‍ ഇപ്പോഴും ഓക്കാനം വരുന്നു..മാറ്റങ്ങളോട് പൊരുത്തപ്പെടാനാവാത്തവര്‍ ഒരു പാടുണ്ട്.,പക്ഷെ ഈ സമരം രാഷ്‌ട്രീയം മാത്രം.
ReplyDelete