Tuesday, July 15, 2008

ജൈവവൈവിധ്യങ്ങള്‍ തൊട്ടറിഞ്ഞ്‌....

കണ്ണൂര്‍-മാടായി: ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയെ അടുത്തറിയാന്‍ വിദ്യാര്‍ഥികളെത്തി. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച 'അറിവിന്‍കൂട്ടം' ക്യാമ്പില്‍ അവര്‍ ജൈവവൈവിധ്യത്തിന്റെ നാമ്പുകള്‍ തൊട്ടറിഞ്ഞു. അധ്യാപകരും അവര്‍ക്കൊപ്പം ചേര്‍ന്നു.

അര്‍ധ നിത്യഹരിതവനത്തിന്‌ സമാനമായ ആവാസവ്യവസ്ഥയുള്ള മാടായിക്കാവിന്‌ പിറകിലായിരുന്നു ഈ ഒത്തുചേരല്‍. അപൂര്‍വമായ ചെടികളും മരങ്ങളും വള്ളികളുമൊക്കെ സംഘം പരിശോധിച്ചു. നാഗമോഹന പക്ഷികള്‍ ചേക്കേറുന്ന കാടുകള്‍ സന്ദര്‍ശിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മാടായി മേഖലാ കമ്മിറ്റിയാണ്‌ ക്യാമ്പ്‌ നടത്തിയത്‌. പാറയുടെ ചരിത്രവും ജൈവവൈവിധ്യവും പ്രത്യേകതയിലും അവര്‍ ഉള്‍ച്ചേര്‍ന്നു. മഴനനയല്‍ ക്യാമ്പാണ്‌ സംഘടിപ്പിച്ചതെങ്കിലും മഴ ഇല്ലാത്തതിനാല്‍ പാറയിലെ വിശാലമായ കുളത്തില്‍ നീന്തി രസിച്ചു. ഡോ. ഖലീല്‍ ചൊവ്വ ഉദ്‌ഘാടനംചെയ്‌തു. ഇ.വി.സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. പി.പി.പ്രസാദ്‌, പി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.സുരേന്ദ്രന്‍, ദിനേശ്‌കുമാര്‍ തെക്കുമ്പാട്‌, ബിജു നിടുവാലൂര്‍, പ്രഭാകരന്‍ കോവൂര്‍, എം.കെ.രമേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളിലെ 150ഓളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

2 comments:

  1. പ്രക്രുതിയെ തൊട്ടറിയാൻ 'അറിവിന്‍കൂട്ടം' വീണ്ടും വീണ്ടും കൂടട്ടെ!

    “നാഗമോഹന പക്ഷികള്‍ ചേക്കേറുന്ന കാടുകള്‍ സന്ദര്‍ശിച്ചു”

    ഈ നാഗമോഹന പക്ഷിയെ പറ്റി ഒന്നു വിശദീകരിക്കാമോ?

    ReplyDelete
  2. മാടായിപാറയില്‍ മഴ നനയല്‍ ക്യാമ്പ് എന്നായിരുന്നു ഇവിടെ പത്രങ്ങളില്‍ വന്നത്. മഴയുടെ ഒരു ലക്ഷണവും അന്നുണ്ടായില്ല.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക