Saturday, July 5, 2008

സാമൂഹികശാസ്‌ത്ര പുസ്‌തകം' സംവാദം സംഘടിപ്പിക്കുന്നു

മലപ്പുറം-വാഴയൂര്‍: ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്‌ത്ര പുസ്‌തകത്തെ ആസ്‌പദമാക്കി 'പാഠപുസ്‌തകങ്ങള്‍ ആവശ്യപ്പെടുന്നത്‌' എന്ന വിഷയത്തില്‍ ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജൂലായ്‌ അഞ്ചിന്‌ 6.30ന്‌ അഴിഞ്ഞിലം പാറമ്മല്‍ എ.എന്‍.പി.ബി സ്‌കൂളില്‍ സംവാദം സംഘടിപ്പിക്കും. വിവിധ അധ്യാപകസംഘടനകളെ പ്രതിനിധീകരിച്ച്‌ പ്രേമന്‍ പരുത്തിക്കാട്‌, ഒ.പി.കെ. ഗഫൂര്‍, പി.കെ. ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും.

1 comment:

  1. കഴിയുമെങ്കില്‍ ആ സ്കൂളിലെ 7ആം ക്ലാസ്സിലെ കുട്ടികളെയും പങ്കെടുപ്പിച്ച്‌ അഭിപ്രായം സമാഹരിക്കുക

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക